
2011 മുതൽ തുടർച്ചയായി മണ്ണാർക്കാട് അസംബ്ലി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അഡ്വ.എൻ. ഷംസുദ്ദീൻ ആദ്യമായാണ് മന്ത്രിയാകുന്നത്. വയസ് 56. വിദ്യാർത്ഥി പ്രസ്ഥാനമായ എം.എസ്.എഫിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്. ബികോം, എൽ.എൽ.ബി ബിരുദധാരി. നിയമസഭയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള കെ.കെ.നായർ സ്മാരക ശ്രേഷ്ഠ നിയമസഭാ സാമാജിക പുരസ്കാരം ലഭിച്ചിട്ടുണ്ട്, നിലവിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയായും, ദേശീയ വർക്കിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു. മലപ്പുറം ജില്ലയിലെ പറവണ്ണയിൽ എൻ. മുഹമ്മദ് കുട്ടിയുടെയും, വി.വി.മറിയക്കുട്ടിയുടെയും മകനായി ജനനം. ഭാര്യ: കെ.പി.റാഫിത, മകൾ: ഡോ. എൻ.ഷഹർസാദ്. മരുമകൻ: ഡോ.അഷറഫ് വാസിൽ മുസ്ല്യാരകത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |