SignIn
Kerala Kaumudi Online
Thursday, 25 June 2026 11.57 AM IST

പോരാട്ടക്കരുത്തോടെ..

s

കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്ന് അഡ്വ. ബിന്ദുകൃഷ്ണ ആദ്യമായി നിയമസഭയിലെത്തുമ്പോൾ തന്നെ മന്ത്രിപദവും തേടിയെത്തി. വയസ് 53. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം. കെ.എസ്.യുവിലൂടെ പൊതുരംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്,​ അഖിലേന്ത്യ വൈസ് പ്രസിഡന്റ്,​ കൊല്ലം ഡി.സി.സി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ചാത്തന്നൂർ കട്ടച്ചലിൽ പരേതനായ കെ.സുകുമാരന്റെയും പരേതയായ ബി. വസുമതിയുടെയും മകളാണ്. കൊല്ലം ചിന്നക്കട ശാന്തി നഗർ നക്ഷത്ര അപ്പാർട്ട്‌മെന്റിൽ താമസം. തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്.കൃഷ്ണകുമാറാണ് ഭർത്താവ്. എൽ.എൽ.ബി വിദ്യാർത്ഥിയായ കെ.കെ. ശ്രീകൃഷ്ണ ഏക മകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA