SignIn
Kerala Kaumudi Online
Monday, 18 May 2026 2.58 AM IST

ആഭ്യന്തര മന്ത്രിയായി വീണ്ടും

rames

എം.എൽ.എയായി അഞ്ചാം തവണ. 2014 മുതൽ 2016വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു രമേശ് ചെന്നിത്തല. വീണ്ടും ആഭ്യന്തര മന്ത്രി പദത്തിലേക്ക്.

2016മുതൽ 2021വരെ പ്രതിപക്ഷ നേതാവ്. വയസ് 70. മാവേലിക്കര ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതരായ വി.രാമകൃഷ്‌ണൻ നായർ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ, അദ്ധ്യാപകൻ),​ എൻ ദേവകിയമ്മ ദമ്പതികളുടെ മകൻ.

26ാം വയസിൽ ഹരിപ്പാട് നിന്ന് എം.എൽ.എയായി. 1984ൽ 30-ാം വയസിൽ കെ.കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രി. 1989,1991,1996ൽ കോട്ടയം ലോക്‌സഭാംഗം. 1990ൽ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ.

1999ൽ മാവേലിക്കര ലോക്‌സഭാംഗം. 2002ൽ എ.ഐ.സി.സി സെക്രട്ടറി. 2004ൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം. 2005 മുതൽ 2014 വരെ കെ.പി.സി.സി പ്രസിഡന്റ്. ഭാര്യ: അനിത രമേശ്. മക്കൾ:ഡോ.രോഹിത് ചെന്നിത്തല,രമിത് ചെന്നിത്തല. മരുമക്കൾ:ഡോ.ശ്രീജ ഭാസി,ജൂനിറ്റ മറിയം ജോൺ. ചെറുമകൻ:രോഹൻ.


...............................................................................

കന്നി വിജയത്തിൽ സ്ഥാനലബ്ധി

കായംകുളം എം.എൽ.എ. നിയമസഭയിലേക്ക് ആദ്യമായി വിജയിച്ച് മന്ത്രിസ്ഥാനത്തേക്ക്.

വയസ് 46. ഹരിപ്പാട് ചെറുതന ആനാരി മീനത്തേതിൽ റിട്ട. പൊലീസുദ്യോഗസ്ഥനായ മോഹൻലാൽ- ചന്ദ്രിക ദമ്പതികളുടെ മകൻ. കാർത്തികപ്പള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് ഭാരവാഹിയായി രാഷ്ട്രീയ പ്രവേശം. കെ.എസ്.യുവിന്റെ ജില്ലാ, സംസ്ഥാന ഭാരവാഹിയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി, ഡി.സി.സി പ്രസിഡന്റുമായിരുന്നു. നിലവിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ്. ഭാര്യ: കയർ ബോർഡ് ജീവനക്കാരിയായ അമ്പിളി. മക്കൾ: വിദ്യാർത്ഥികളായ ഗാർഗി പ്രിയദർശിനി, ഗഗന പ്രിയദർശിനി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA