
തിരുവനന്തപുരം: പൊതുസമ്പത്ത് സ്വകാര്യ മേഖലക്ക് തീറെഴുതുന്നതും,കേരളത്തിന്റെ നേട്ടങ്ങളെ പിന്നോട്ട് വലിക്കുന്നതുമാണ് സംസ്ഥാന ബഡ്ജറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മിഷൻ സമുദ്രയെന്ന പേരിലുള്ള പദ്ധതി സ്വകാര്യ മേഖലക്ക് തുറമുഖങ്ങൾ തുറന്നിട്ടു കൊടുക്കാനുള്ള നീക്കമാണ്. സതേൺ കേരള ഇക്കണോമിക് ആന്റ് റെയർ എർത്ത് കോറിഡോർ പദ്ധതി അമൂല്യമായ കരിമണൽ ഖനനം സ്വകാര്യമേഖലയെ ഏൽപ്പിക്കാനുള്ള തുടക്കമാണ്. ലാഭത്തിൽ പ്രവർത്തിക്കുന്ന കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് കൂടി അദാനിക്ക് തീറെഴുതാനാണ് വ്യോമയാന നയത്തിൽ കൂടിയുള്ള നീക്കം. ഇതെല്ലാം മുഖ്യമന്ത്രിയുടെ നിഗൂഢമായ മാംഗ്ലൂർ വിമാനയാത്രയുടെ പശ്ചാത്തലത്തിൽ കാണണം. കേന്ദ്ര സർക്കാരിന്റെ സാറ്റ്‌ലൈറ്റ് നിർമ്മാണ വിക്ഷേപണത്തിൽ സ്വകാര്യ പങ്കാളിത്തത്തിന് ശ്രമിക്കുകയാണ് ബഡ്ജറ്റ്. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രകാരം എല്ലാ
കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷ്വറൻസ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ ഇതിനായി മാറ്റിവച്ചത് 10 കോടി മാത്രമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |