
തിരുവനന്തപുരം: കിഫ്ബിയെ പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ബഡ്ജറ്റ് പ്രസംഗത്തിൽ അറിയിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിനായി മുൻസർക്കാർ കൊണ്ടുവന്ന ബഡ്ജറ്റിന് പുറത്തുള്ള സർക്കാർ നിയന്ത്രിത ധനകാര്യ ഏജൻസിയാണ് കിഫ്ബി. 35,000കോടി രൂപയാണ് കിഫ്ബിയുണ്ടാക്കിയ സാമ്പത്തിക ബാദ്ധ്യത. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഈ ബാദ്ധ്യത താങ്ങാവുന്നതിലും കൂടുതലാണ്. മാത്രമല്ല കിഫ്ബിയുടെ കടം സർക്കാരിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തുന്ന കേന്ദ്രനിലപാട് മൂലം, സംസ്ഥാനത്തിന്റെ വായ്പാലഭ്യത പരിധിവിടുന്ന സ്ഥിതിയും ഉണ്ടാകുന്നുണ്ട്. ഇത് കണക്കിലെടുത്താണ് കിഫ്ബിയുടെ പ്രവർത്തനം പഠിച്ച് സമഗ്രമായി പരിഷ്കരിക്കാൻ വിദഗ്ദ്ധരെ നിയോഗിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |