SignIn
Kerala Kaumudi Online
Saturday, 20 June 2026 4.08 AM IST

4 ക്ഷേത്രങ്ങളെ ദേശീയ തീർത്ഥാടന കേന്ദ്രങ്ങളാക്കും

d

തിരുവനന്തപുരം: ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം ക്ഷേത്രങ്ങളെ തിരുപ്പതി മാതൃകയിൽ വികസിപ്പിച്ച് ദേശീയ തീർത്ഥാടന കേന്ദ്രങ്ങളാക്കും. ക്ഷേത്രങ്ങളോട് ചേർന്നുള്ള കാവുകളും കുളങ്ങളും നവീകരിക്കുന്നതിനായി 5 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രതിവർഷം നൽകേണ്ട ആന്വിറ്റി വിഹിതത്തിനായി 5 കോടിയും വകയിരുത്തി. മലബാർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. ബോർഡിന് കൂടുതൽ അധികാരം നൽകുന്നതിനും മറ്റ് ബോർഡുകൾക്കും സമാനമാക്കുന്നതിനും നടപടി സ്വീകരിക്കും. മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കും. ബോർഡിലെ ജീവനക്കാർക്കായി മറ്റു ദേവസ്വം ബോർഡുകളെ പോലെ ചട്ടങ്ങൾ നിർമ്മിക്കുമെന്നും ബഡ്ജറ്റിൽ വ്യക്തമാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA