
തൃശൂർ: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിഷയത്തിൽ സി.പി.ഐയുമായി ഇനിയും ചർച്ചകൾ നടത്തുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ വിഷയത്തിൽ ചർച്ച നടത്തുന്നതിൽ തങ്ങൾക്ക് യാതൊരു തടസ്സവുമില്ലെന്നും ചർച്ച ചെയ്ത് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം തൃശൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുൻകാലങ്ങളിലെ കീഴ്‌വഴക്കങ്ങൾ അനുസരിച്ച് പ്രതിപക്ഷനേതാവ്, ഉപനേതാവ് പദവികൾ എപ്പോഴും സി.പി.എമ്മിനാണ് ലഭിക്കാറുള്ളത്. കാര്യങ്ങൾ ചർച്ച ചെയ്താൽ സി.പി.ഐക്ക് അത് ബോധ്യപ്പെടും.നിലവിലെ പ്രശ്‌നം പി.എസ്.സി. പരീക്ഷയുമായി ബന്ധപ്പെട്ടല്ലെന്നും ഉത്തരക്കടലാസ് മൂല്യനിർണ്ണയവുമായി (വാല്യുവേഷൻ) ബന്ധപ്പെട്ട് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ ആവശ്യമായ പരിശോധന നടത്തണമെന്ന് സർക്കാർ തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |