SignIn
Kerala Kaumudi Online
Monday, 06 July 2026 6.36 AM IST

പവർ ഗ്രൂപ്പിനെച്ചൊല്ലി അമ്മയിൽ പുതിയ പോര്

READ ENGLISH VERSION
d

കൊച്ചി: താര സംഘടനയായ അമ്മയിലെ പുതിയ പോര് സിനിമയിലെ പവർ ഗ്രൂപ്പിനെച്ചൊല്ലി. തന്റെ പോരാട്ടം പവർ ഗ്രൂപ്പിനെതിരെയാണെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ പറഞ്ഞു. പവർ ഗ്രൂപ്പിന്റെ ഭാഗമാണ് ശ്വേതയുമെന്ന് ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി തിരിച്ചടിച്ചു.

സാധാരണ സ്ത്രീക്ക് പവർ ഗ്രൂപ്പിനെ ഒറ്റയ്‌ക്ക് നേരിടാൻ കഴിയില്ലെന്ന് ശ്വേത മേനോൻ ഫേസ്ബുക്കിൽ പറഞ്ഞു. . സ്ഥാനങ്ങൾക്കോ വ്യക്തിപരമായ നേട്ടത്തിനോ ആയിരുന്നില്ല പോരാട്ടം, സാമ്പത്തിക തിരിമറി നടത്തിയവർക്കും ചില കുറ്റാരോപിതർക്കുമെതിരെയാണ്. നുണകൾ പ്രചരിപ്പിച്ചാലും അപമാനിച്ചാലും പിന്മാറില്ല. പവർ ഗ്രൂപ്പിനെ അംഗങ്ങൾക്ക് മുന്നിൽ കാണിച്ചതാണ് തന്റെ ഏറ്റവും വലിയ വിജയം. പണം തരുന്നത് ഹിന്ദുവാണോ, മുസ്ലിമാണോ, ക്രിസ്ത്യാനിയാണോ, അമ്പലമാണോ, പള്ളിയാണോ, അംബാനിയാണോ, അദാനിയാണോ എന്നൊന്നും നോക്കിയിട്ടില്ല. . അംഗങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടിൽ ചിലർ നടത്തിയ തിരിമറികൾ കണ്ടെത്തി ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് തന്നെ അപമാനിക്കാൻ ശ്രമിച്ചത്. അപ്പോഴാണ് അമ്മയിൽ നിന്ന് പിന്മാറുന്നതിനെപ്പറ്റി ചിന്തിച്ചതെന്നും ശ്വേത പറഞ്ഞു.

അധികാരക്കസേര മാത്രമാണ് ശ്വേതയ്‌ക്ക് വേണ്ടതെന്ന് ഭാഗ്യലക്ഷ്‌മി ഫേസ്ബുക്കിൽ പറഞ്ഞു. സ്ത്രീകൾക്ക് വേണ്ടി

ശബ്ദമുയർത്തിയിട്ടില്ല. ഉത്തരം മുട്ടിയപ്പോൾ 'പവർ ഗ്രൂപ്പ്‌", 'സ്ത്രീകളോടൊപ്പം" തുടങ്ങിയ കാർഡിറക്കുകയാണ്.

. വരുന്നത് പുതിയ തലമുറയാണെങ്കിൽ ഇറങ്ങിപ്പോയവരെ തിരികെ കൊണ്ടുവരാൻ ശ്രമിക്കൂവെന്നും ഭാഗ്യലക്ഷ്‌മി പറഞ്ഞു.

ലക്ഷ്‌മിപ്രിയക്കെതിരെ

കേസെടുക്കാൻ ഉത്തരവ്

നടി അൻസിബയുടെ പരാതിയിൽ നടി ലക്ഷ്‌മിപ്രിയ, ഹിൽ പാലസ് എസ്.ഐ രേഷ്‌മ എന്നിവർക്കെതിരെ കേസെടുക്കാൻ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു. വ്യാജ പരാതിയുടെ പേരിൽ ലക്ഷ്‌മിപ്രിയ മാനസികമായി പീഡിപ്പിച്ചെന്നും സ്റ്റേഷനിൽ എസ്.ഐ മോശമായി പെരുമാറിയെന്നുമാണ് അൻസിബയുടെ പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMMA POWER GROUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA