SignIn
Kerala Kaumudi Online
Monday, 06 July 2026 6.36 AM IST

പാലാ നഗരസഭയിൽ സ്വതന്ത്രക്കൂട്ടായ്മയ്‌ക്ക് പിന്തുണ പിൻവലിച്ച് കോൺഗ്രസ്

s

പാലാ : നഗരസഭാ ഭരണനേതൃത്വത്തിൽ സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാടാണ് പ്രമേയം അവതരിപ്പിച്ചത്. ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുന്ന സാഹചര്യമാണ്. ഡി.വൈ.എഫ്‌.ഐ ജില്ലാ സമ്മേളനത്തിന് നഗരസഭയുടെ നിയന്ത്രണത്തിലുള്ള കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡ് വിട്ടുകൊടുക്കാനുള്ള നീക്കമാണ് പ്രതിസന്ധിയിലേക്ക് വഴിവച്ചത്. വിഷയം ചർച്ച ചെയ്ത കൗൺസിൽ യോഗത്തിൽ നിന്ന് സ്വതന്ത്രക്കൂട്ടായ്മ അംഗങ്ങളായ ബിനു പുളിക്കക്കണ്ടവും, സഹോദരൻ ബിജു പുളിക്കക്കണ്ടവും വിട്ടുനിന്നിരുന്നു. നിലവിൽ 6 കൗൺസിലർമാരാണ് കോൺഗ്രസിനുള്ളത്. ഭരണമുന്നണിക്ക് യോഗത്തിൽ ഭൂരിപക്ഷം ഇല്ലാതിരുന്ന സാഹചര്യത്തിൽ വോട്ടെടുപ്പിന് ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടം അനുമതി നൽകിയത് കോൺഗ്രസിനോട് കാണിച്ച രാഷ്ട്രീയ വഞ്ചനയാണെന്ന് യോഗം വിലയിരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA