SignIn
Kerala Kaumudi Online
Monday, 06 July 2026 6.35 AM IST

വിഴിഞ്ഞം ഓഹരിയിടപാട്; അനുബന്ധ കരാറിന് സർക്കാർ നീക്കം, എം.എസ്.സിക്ക് കുത്തക അനുവദിക്കില്ല

vb

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി എം.എസ്.സിക്ക് വിൽക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം തടയാൻ അനുബന്ധ കരാറിന് സംസ്ഥാന സർക്കാർ നീക്കം. 49 ശതമാനം ഓഹരി എം.എസ്.സിക്ക് കൈമാറിയാൽ മറ്റു ഷിപ്പിംഗ് കമ്പനികൾ തുറമുഖത്തെ ഉപേക്ഷിക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. ഈ സാഹചര്യം ഒഴിവാക്കാൻ തുറമുഖത്തിൽ എം.എസ്.സിക്ക് കുത്തക അവകാശം ഉണ്ടാകില്ലെന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയാകും അനുബന്ധ കരാർ തയ്യാറാക്കുക.

ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയോട് റിപ്പോർട്ട് തേടിയശേഷമാകും അന്തിമ തീരുമാനമെടുക്കുക. ഓഹരി കൈമാറ്റത്തിന് അനുമതി തേടി അദാനി ഗ്രൂപ്പ് നൽകിയ അപേക്ഷയിൽ വിശദമായ പരിശോധനയും നടത്തും. ഇക്കാര്യത്തിൽ ജാഗ്രതയോടെ നീങ്ങാനാണ് സർക്കാർ നീക്കം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ നിർമ്മാണ കരാറിൽ 2024ൽ പിണറായി സർക്കാർ അനുബന്ധ കരാറുണ്ടാക്കിയിരുന്നു

മുഖ്യമന്ത്രിയെ

ലക്ഷ്യമിട്ട് പ്രതിപക്ഷം

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ ലക്ഷ്യമിട്ടുള്ള നീക്കം പ്രതിപക്ഷം സജീവമാക്കി. പ്രതിപക്ഷനേതാവ് പിണറായി വിജയൻ സെബിക്ക് കത്തയച്ചതോടെ ഓഹരി കൈമാറ്റത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും തീരുമാനം. കൃത്യമായ അജൻഡവച്ച് മുഖ്യമന്ത്രി ആസൂത്രണം ചെയ്തതാണ് വിഴിഞ്ഞത്തു നടക്കുന്നതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ആരോപണം.

അദാനിയുമായും എം.എസ്.സിയുമായും സതീശൻ ഡീലുണ്ടാക്കിയെന്നും വിഷയത്തിൽ രാഹുൽഗാന്ധി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തിന്റെ എം.ഡി സ്ഥാനത്തു നിന്നും ദിവ്യ എസ്.അയ്യരെ മാറ്റിയതും ഓഹരി കൈമാറ്റവുമായി ബന്ധിപ്പിക്കുകയാണ് സി.പി.എം. അദാനി ഗ്രൂപ്പിന്റെ പല നീക്കങ്ങൾക്കും എതിരായി നിന്നതുകൊണ്ടാണ് അവരെ മാറ്റിയതെന്നാണ് ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIZHINJAM PORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA