SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

പി.എം.ശ്രീയിൽ യു.ഡി.എഫ് സർക്കാർ വാങ്ങുന്നത് ബ്ളഡ് മണി: പിണറായി  

e

തിരുവനന്തപുരം: പി.എം.ശ്രീ വിഷയത്തിൽ കോൺഗ്രസും മുസ്ലിംലീഗും സ്വന്തം അണികളെ പിന്നിൽ നിന്ന് കുത്തിയെന്ന് പ്രതിക്ഷ നേതാവ് പിണറായി വിജയൻ. ജനങ്ങളെ ഒറ്റുകൊടുത്തിട്ട് സംഘപരിവാറിന് കീഴടങ്ങി ബ്ലെഡ് മണി വാങ്ങുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

എം.ഒ.യു ഒപ്പിട്ടാൽ പദ്ധതിൽ നിന്നു പിന്മാറാൻ കഴിയില്ലെന്ന വാദം ശരിയല്ലെന്ന് തെളിഞ്ഞു. പി.വി.അബ്ദുൾവാഹബിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയിൽ നിന്നു പിന്മാറാൻ സാധിക്കില്ലെന്ന വ്യാജ പ്രചരണം നടത്തിയാണ് പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ പണം വാങ്ങിയാൽ പാഠ്യപദ്ധതി എങ്ങനെ ഒഴിവാക്കാൻ കഴിയും. യു.ഡി.എഫ് ജനങ്ങളോട് കാര്യങ്ങൾ തുറന്നു പറഞ്ഞ് മാപ്പുപറയണം. എൽ.ഡി.എഫ് സർക്കാർ എം.ഒ.യു ഒപ്പുവച്ചത് പദ്ധതി നടപ്പാക്കാനായിരുന്നില്ല. കാലങ്ങളായി ലഭിച്ച ഫണ്ട് തടഞ്ഞപ്പോഴാണ് ഒപ്പുവയ്‌ക്കേണ്ടിവന്നത്. പദ്ധതി നടപ്പാക്കിയില്ല. എം.ഒ.യു മരവിപ്പിച്ചിരുന്നു. ബി.ജെ.പി-എൽ.ഡി.എഫ് ഡീലാണെന്ന് യു.ഡി.എഫ് പ്രചരിപ്പിച്ചു. ഭരണം ലഭിക്കുന്നതുവരെ പി.എം. ശ്രീയെ എതിർത്തു. അധികാരം കിട്ടിയപ്പോൾ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും തകിടം മറിഞ്ഞ് പി.എം.ശ്രീ നടപ്പാക്കാൻ തീരുമാനിച്ചു. പി.എം.ശ്രിയിൽ പിണറായി വിജയന്റെ അഡിഷണൽ പി.എസ്. ആയിരുന്ന രതീഷ് കാളിയാടൻെ ലേഖനത്തെ കുറിച്ച് ചോദിച്ചപ്പോൾ, രതീഷ് കാളിയാടൻ എന്നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ആയതെന്ന

മറുചോദ്യമായിരുന്നു പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA