SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

 വിഷവാതകം ഇനി ജീവനെടുക്കില്ല: അക്ഷയ് കണ്ടെത്തി ഡിജിറ്റൽ മാപിനി

akshay-
അക്ഷയ് രാജ് ഇന്ത്യ ബുക്ക് ഒഫ് റെക്കാ‌ഡ്സുമായി

# തീപ്പെട്ടിവലിപ്പം

# 4 പ്രയോജനങ്ങൾ

കൊച്ചി:ഏതു ഉപകരണം കണ്ടാലും അതിൽ സ്വന്തമായി എന്തു ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുന്ന അക്ഷയ് ഏറ്റവും ഒടുവിൽ വികസിപ്പിച്ചത്.

തീപ്പെട്ടി വലിപ്പം മാത്രമുള്ള '4 ഇൻ 1" ഡിജിറ്റൽ മാപിനി.

എ.സി.മുറിയിലും കാറിലും വിഷ വാതകം ശ്വസിച്ചു ചിലർ മരിച്ച സംഭവങ്ങളാണ് അതിനു പ്രേരണയായത്.

വാനോളം ഉയർന്ന ഭാവന ബഹിരാകാശത്ത സാദ്ധ്യതയും മുന്നിൽ കണ്ടു.

വിഷവാതകമായ കാർബൺ മോണോക്സൈഡിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് അലാറം മുഴക്കുന്ന ഇലക്ട്രോ കെമിക്കൽ മീറ്റർ തീപ്പെട്ടിയോളം വരുന്ന ഒന്നിലേക്ക് ഒതുക്കുകയായിരുന്നു. അതിന്റെ സെൻസറുകൾ ഓൺ ലൈനിൽ വരുത്തിയാണ് നിർമ്മിച്ചത്.

സ്‌പേസ് സയൻസിലും കമ്പമുള്ള അക്ഷയ് ബഹിരാകാശ റോവറുകളിൽ ഉപയോഗിക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട്

താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവും അറിയാൻ കഴിയുന്ന ഹൈഗ്രോമീറ്റർ, അന്തരീക്ഷ മർദ്ദം അറിയാൻ കഴിയുന്ന ബാരോമീറ്റർ എന്നിവയുടെ സെൻസറുകളും ഇതോടൊപ്പം ലഭ്യമാക്കി. ``ഇന്റർ നെറ്റ് തിങ്ക്സ്`` എന്ന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മൂന്നും സെൻസറുകളും ഒന്നിലാക്കിയതോടെ നാലു പ്രയോജനങ്ങൾ കൈവെള്ളയിലായി. ഉപകരണത്തിന് വെറും 35 മില്ലീമീറ്റർ നീളവും 32.5 എം.എം വീതിയും മാത്രം. 24 എം.എം ഡിസ്‌പ്ലേ സ്ക്രീനുള്ള മാപിനിയുടെ പ്രവർത്തനം റോബോട്ടിക്‌സ് സാങ്കേതിക വിദ്യയിലാണ്.

ചെലവ് 2000 രൂപ

ത്രീഡി പ്രിന്റഡ് കെയ്സും ഡിജിറ്റൽ സ്ക്രീനും സെൻസറും റീചാർജബിൾ ബാറ്ററിയുമാണ് പ്രധാനഘടകങ്ങൾ. 2000 രൂപ ചെലവും ഒരു മാസത്തെ പ്രയത്നവുമാണ് വേണ്ടിവന്നത്.

എറണാകുളം വടുതല പുതിയാട്ടിൽ വീട്ടിൽ വ്യാപാരിയായ പി.എൻ.രാജന്റെയും വീട്ടമ്മയായ രമണിയുടെയും ഇളയമകനായപി.ആർ. അക്ഷയ് രാജ് (20) കാലടി ആദിശങ്കര എൻജിനിയറിംഗ് കോളേജ് മൂന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയാണ് .സഹോദരങ്ങൾ: അർജുൻ, ജിതിൻ.

മൈക്രോ ഡ്രോൺ,

റോബോട്ട്...

സ്‌കൂൾതലം മുതൽ പരീക്ഷണങ്ങൾ നടത്താറുണ്ട്.

ശാസ്ത്ര പ്രദർശനങ്ങളിൽ കണ്ടുപിടിത്തങ്ങൾക്ക് സമ്മാനം നേടിയിട്ടുണ്ട്. പ്രതികൂല ഭൂപ്രകൃതിയിലും സഞ്ചരിക്കുന്ന 'പ്ലാനറ്ററി എക്‌സ്‌പ്ലൊറേഷൻ റോവർ", 'മൈക്രോ ഡ്രോൺ", തടസങ്ങൾ തിരിച്ചറിഞ്ഞ് സഞ്ചരിക്കുന്ന റോബോട്ട്, ഓട്ടോമാറ്റിക് പ്ലാന്റ് വാട്ടറിംഗ് സിസ്റ്റം, ഗ്യാസ് ലീക്കേജ് ഡിറ്റക്ഷൻ സിസ്റ്റം എന്നിങ്ങനെ പലതും നിർമ്മിച്ചു. മികച്ച ഇന്നൊവേഷനുകൾക്കുള്ള കേരള സർക്കാരിന്റെ YIP 4.0 അവാർഡ് ജേതാവാണ്. കണ്ടുപിടിത്തങ്ങൾക്ക് പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA