SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

ചുറ്റുവേലി നിർമ്മാണം: 50% സബ്സി​ഡി​

solar

ആലപ്പുഴ: കാട്ടുപന്നിയുൾപ്പെടെയുള്ള വന്യജീവികളിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ ചുറ്റുവേലി നി​ർമ്മാണ പദ്ധതിയുമായി സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ. 'സുരക്ഷിത കൃഷി - സമ്പന്ന കർഷകൻ' എന്ന സന്ദേശവുമായാണ് പദ്ധതി നടപ്പാക്കുക. ചുറ്റുവേലി നിർമ്മാണ ചെലവിന്റെ 50 ശതമാനം വരെ സബ്സിഡിയായി നൽകും. പരമാവധി ഒന്നര ലക്ഷം രൂപ വരെയാണ് ധനസഹായം. തോട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് കമ്പിവലകൊണ്ടുള്ള വേലി, മുള്ളുകമ്പി വേലി, സൗരോർജ്ജ വൈദ്യുതവേലി, വെൽഡ് മെഷ് ഫെൻസിംഗ് എന്നിവ നിർമ്മിക്കാം. വ്യക്തിഗത കർഷകർ,കർഷക കൂട്ടായ്മകൾ,രജിസ്റ്റർ ചെയ്ത കർഷക സംഘങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം.

കൃഷിനാശം കണക്ക്

(വർഷം,കർഷകർ, നഷ്ടപരിഹാരം എന്ന ക്രമത്തിൽ)

2023-24................8141........637.02ലക്ഷം

2024-25................6295........538.56ലക്ഷം

2025-26................1184..........70.83ലക്ഷം.

ആകെ..............35604.......2527.03 ലക്ഷം

കാട്ടുപന്നിയുൾപ്പെടെയുള്ള വന്യജീവികളുടെ ശല്യത്തിൽ നിന്ന് കൃഷിയെ രക്ഷിക്കാനും കർഷകരുടെ നഷ്ടം ഒഴിവാക്കാനും ഇതിലൂടെ കഴിയും

- ഡയറക്ട്രേറ്റ്, ഹോർട്ടി കൾച്ചറൽ മിഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA