
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമി കെട്ടിടത്തിന്റെ രണ്ടാംനിലയിൽ പണി കഴിപ്പിച്ച എക്സിബിഷൻ ഹാളിന് മുൻ ചെയർമാൻ കൂടിയായ പ്രശസ്ത ചലച്ചിത്രകാരൻ ഷാജി എൻ.കരുണിന്റെ പേര് നൽകുമെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്.
കഴക്കൂട്ടം കിൻഫ്രയിലുള്ള അക്കാഡമി ആസ്ഥാന മന്ദിരം സന്ദർശിക്കുകയായിരുന്നു മന്ത്രി.
ചലച്ചിത്ര അക്കാഡമി നല്ല നിലയിൽ മുന്നോട്ടു പോകുന്നുണ്ട്. ദൈനംദിനപ്രവർത്തനങ്ങളിൽ അനിശ്ചിതത്വമില്ല. അക്കാഡമിയുടെ കലണ്ടർ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടുപോകുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചലച്ചിത്ര അക്കാഡമി സെക്രട്ടറി ഇൻ ചാർജ് സി.സിസജിത്ത്, ട്രഷറർ ആർ.രജികുമാർ , ഡെപ്യൂട്ടി ഡയറക്ടർമാരായ എച്ച്.ഷാജി, എൻ.പി. സജീഷ് എന്നിവർ മന്ത്രിയെ സ്വീകരിച്ചു.
അനശ്വരനടൻ സത്യന്റെ സ്മാരകമായി നിർമ്മിച്ച ആസ്ഥാനമന്ദിരവും സെന്റർ ഫോർ ഇന്റർനാഷണൽ ഫിലിം റിസർച്ച് ആന്റ് ആർക്കൈവ്സ് (സിഫ്ര) ചലച്ചിത്രഗവേഷണ കേന്ദ്രവും സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |