
തിരുവനന്തപുരം: ഉത്തർപ്രദേശിലെ ഹർദാനിയിൽ എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത കോൺഗ്രസ് റാലി നടന്ന വേദിയിൽ ബി.ജെ.പി. പ്രവർത്തകർ ഗംഗാജലം തളിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരം കേരളത്തിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ.
ഇന്ന് ജില്ലാ ആസ്ഥാനങ്ങളിൽ ഡി.സി.സി.കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും മഹാത്മാഗാന്ധിയുടെയോ ഡോ. ബി.ആർ. അംബേദ്കറുടെയോ പ്രതിമയ്ക്ക് മുന്നിൽ സത്യഗ്രഹവും നടത്തും.
ഡി.സി.സി., ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, പോഷക സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |