
തിരുവനന്തപുരം: ആദ്യ മന്ത്രിസഭായോഗത്തിൽ ആശമാരുടെ വേതനം മൂവായിരം രൂപ കൂട്ടിയ യു.ഡി.എഫ് സർക്കാർ നടപടി മല എലിയെ പ്രസവിച്ചത് പോലെയാണെന്ന് മുൻ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 21,000 ഓണറേറിയവും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപയും ആവശ്യപ്പെട്ടാണ് ചില സംഘടനകൾ നടത്തിയ സമരം. തങ്ങൾ അധികാരത്തിൽ എത്തിയാൽ ആശമാരുടെ ആവശ്യങ്ങൾ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |