കൊട്ടാരക്കര: സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. വെണ്ടാർ കല്ലുംമൂട്ടിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന സൊസൈറ്റി ബസും കായംകുളത്തേക്ക് പോയ നിർമ്മല ബസുമാണ് കൂട്ടിയിടിച്ചത്. ബസുകളുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
അപകടത്തിൽ പരിക്കേറ്റ 27പേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കേറ്റ ചിലരെ മെഡിക്കൽ കോളേജിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയതായാണ് വിവരം. സൊസൈറ്റി ബസിലെ ഡ്രൈവർ അജയ്‌കുമാറിന്റെ കൈകൾക്കും പരിക്കേറ്റു. പുത്തൂർ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
Two private buses collided at Vendar Kallumoottil in Kottarakkara, injuring 27 passengers. Some seriously injured victims were shifted to other hospitals. Police have registered a case, while speeding is suspected to have caused the accident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |