കൊച്ചി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട 31 അംഗ മലയാളി സംഘം ഇന്ന് പുലർച്ചെ നാട്ടിൽ തിരിച്ചെത്തി. കൊച്ചിയിൽ നിന്നുള്ള ട്രാവൽ പാക്കേജിൽ നേപ്പാളിലേക്ക് പോയ യാത്രക്കാരാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. ദുരന്തം നേരിൽ കണ്ടതിന്റെ നടുക്കത്തിലാണ് ഇവർ. കണ്ണൂർ സ്വദേശികളുടെ സംഘവും ഇന്ന് ഉച്ചയോടെ നാട്ടിലെത്തും.
നേപ്പാളിൽ മിന്നൽ പ്രളയമുണ്ടായി ഇന്ന് അഞ്ചാം ദിവസം എത്തുമ്പോഴും എട്ടു മലയാളികൾ ഉൾപ്പെടെ 287 ഇന്ത്യക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാനസസരോവർ തീർത്ഥാടനത്തിന് കോയമ്പത്തൂർ ഇഷാ ഫൗണ്ടേഷനിൽ നിന്നു പോയവർ ഉൾപ്പെടെ 128 ഇന്ത്യൻ വംശജരും കാണാമറയത്താണ്. 3000ൽപ്പരം പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. വൈദ്യുതി പദ്ധതി പ്രദേശങ്ങളിൽ ജോലി ചെയ്‌തിരുന്ന 933 ജോലിക്കാരെയും കണ്ടെത്തേണ്ടതുണ്ട്. ത്രിശൂലി വൈദ്യുതി പദ്ധതി മേഖലയിലെ തുരങ്കത്തിൽ കൂടുതൽ ഇന്ത്യൻ ജോലിക്കാർ കുടുങ്ങി കിടക്കുന്നുവെന്ന സംശയം ബലപ്പെടുകയാണ്. തുരങ്ക രക്ഷാപ്രവർത്തനത്തിൽ വൈദഗ്ദ്ധ്യമുള്ള രണ്ടു സംഘങ്ങൾ ഇന്ത്യയിൽ നിന്നെത്തി തെരച്ചിൽ ആരംഭിച്ചു.
റസുവയിലെ ജലവൈദ്യുത പദ്ധതി മേഖലയിൽ നിന്ന് നാല് ഇന്ത്യക്കാരെ ഇന്നലെ രക്ഷപ്പെടുത്തി. ആകെ 88 ഇന്ത്യക്കാരെ രക്ഷിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ചൈന ഭാഗത്ത് കുടുങ്ങിയ 120 ഇന്ത്യക്കാർ നേപ്പാളിലെത്തിയത് ആശ്വാസമായി. 704 മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. മരണസംഖ്യ വർദ്ധിച്ചേക്കും.
A 31-member Malayali group that narrowly escaped the flash floods in Nepal returned to Kerala early today. The group had travelled to Nepal as part of a travel package from Kochi and witnessed the disaster firsthand. Another group of Kannur natives is expected to return home by afternoon.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |