റായ്പൂർ: ഛത്തീസ്‌ഗഡിൽ നിറഞ്ഞൊഴുകുകയായിരുന്ന നദിക്ക് മുകളിലെ കലുങ്കിലൂടെ ബൈക്കിൽ യാത്രചെയ്യുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാവേലിക്കര സ്വദേശി യദുവിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. അപകടത്തിൽ യദുവിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയും നദിയിലേക്ക് വീണെങ്കിലും പ്രദേശവാസികൾ രക്ഷപ്പെടുത്തുകയായിരുന്നു.
ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. വനിതാ സുഹൃത്തിനൊപ്പം വാടകയ്ക്കെടുത്ത ബൈക്കിൽ മൈൻപട്ടിലെ ഗുഘാന്ത കലുങ്ക് കടക്കവെ ബൈക്ക് പെട്ടെന്ന് തെന്നിമാറുകയും ഇരുവരും നദിയിലേക്ക് വീഴുകയുമായിരുന്നു. അപകടം കണ്ട പ്രദേശവാസികൾ എറിഞ്ഞുകാെടുത്ത കയറിൽ പിടിച്ച് പെൺകുട്ടി രക്ഷപ്പെട്ടെങ്കിലും യദു ഒഴുക്കിൽപ്പെട്ടു. യദുവിനെ രക്ഷപ്പെടുത്താൻ വീണ്ടും നാട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പ്രദേശവാസികൾക്കൊപ്പം പൊലീസും സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ടീമും വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നുരാവിലെ പത്തരയോടെയാണ് മൃതദേഹം ലഭിച്ചത്. കലുങ്കിൽ നിന്ന് ഒരുകിലോമീറ്റർ അകലെനിന്നാണ് മൃതദേഹം കണ്ടെടുത്തത്. വിവരമറിഞ്ഞ് ബന്ധുക്കൾ ഛത്തീസ്‌ഗഡിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ അവർ സ്ഥലത്തെത്തുമെന്നാണ് കരുതുന്നത്.
ബംഗളൂരുവിൽ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു യദു. റായ്പൂരിലെ ഒരു സ്ഥാപത്തിൽ പഠിക്കുന്ന സുഹൃത്തിനെ കാണാനായാണ് വെള്ളിയാഴ്ച സർഗുജ ജില്ലയുടെ ആസ്ഥാനമായ അംബികാപൂരിലെത്തിയത്. ഇവിടെനിന്നാണ് വാടകയ്ക്ക് ബൈക്കെടുത്തത്. പെൺകുട്ടിയും മലയാളി ആണെന്നാണ് ഛത്തീസ്‌ഗഡ് പൊലീസ് പറയുന്നത്.
The body of Yadu (23), a Malayali youth from Mavelikkara, was found in Chhattisgarh today. He was swept away yesterday evening when his rented bike, carrying him and a female friend, slipped from a culvert over an overflowing river. The friend was rescued by locals, but Yadu went missing. He was a nursing student visiting friends.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |