SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.34 AM IST

വൈദ്യുതി ഫിക്‌സഡ് ചാർജ് വർദ്ധന: കേന്ദ്ര നിർദ്ദേശം വിനയാകും

p

തിരുവനന്തപുരം: വൈദ്യുത ബില്ലിലെ ഫിക്‌സഡ് ചാർജ് വർദ്ധിപ്പിക്കാനുള്ള കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിർദ്ദേശം ഉപഭോക്താക്കൾക്ക് ബാദ്ധ്യതയാകും. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കേണ്ടത്. സംസ്ഥാന സർക്കാറിന്റെ നിലപാടും നിർണ്ണായകമാണ്.
ഉപഭോക്താവിന്റെ കണക്ടഡ് ലോഡ് അല്ലെങ്കിൽ തുടർച്ചയായി പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത ഇവയിൽ ഏതാണോ കുടുതലെന്ന് കണക്കാക്കി ഫിക്‌സഡ് ചാർജ് നിശ്ചയിക്കണമെന്നാണ് ശുപാർശ. വൈദ്യുതിയുടെ വില പൂർണമായും എനർജി ചാർജായി ഈടാക്കുകയും ,വൈദ്യുതി വിതരണ കമ്പനികൾക്കു മറ്റു തരത്തിലെ എല്ലാ ചെലവുകളും പൂർണമായി ഫിക്‌സഡ് ചാർജിലൂടെ നൽകുകയും വേണം. 2030-ഓടെ ഗാർഹിക

ഉപയോക്താക്കൾക്കു വൈദ്യുതി നൽകാനുള്ള ചെലവിന്റെ 25 ശതമാനവും 2035ൽ 50

ശതമാനവും ഫിക്‌സഡ് ചാർജിൽ നിന്ന് ഈടാക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം.
ഏറ്റവുമൊടുവിൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചപ്പോഴും കണക്ടഡ് ലോഡ് അടിസ്ഥാനപ്പെടുത്തി ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്‌സഡ് ചാർജ് ഏർപ്പെടുത്തണമെന്ന കെ.എസ്.ഇ.ബി ആവശ്യം റഗുലേറ്ററി കമ്മീഷൻ പരിഗണിച്ചിരുന്നില്ല. നിലവിൽ പ്രതിമാസം 40 മുതൽ 50 വരെ യൂണിറ്റ് ഉപേയോഗിക്കുന്നവർക്കു സിംഗിൾ ഫേസ് കണക്ഷന്റെ ഫിക്‌സഡ് ചാർജ് 50 രൂപയും ത്രീ ഫേസിന്റേത് 130 രൂപയുമാണ്. 51 യൂണിറ്റ് മുതൽ 100 യൂണിറ്റ് വരെയുള്ള സിംഗിൾ ഫേസ് നിരക്ക് 85 രൂപയും..

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA