
തിരുവനന്തപുരം: ദേശീയതലത്തിൽ 12,000 മെഗാവാട്ട് വൈദ്യുതി ലഭ്യത കുറവിനെത്തുടർന്ന് സംസ്ഥാനത്ത് വീണ്ടും പ്രതിസന്ധി. ഇന്നലെ രാത്രി 7നുശേഷം 15 മുതൽ 30 മിനിട്ടുവരെ പലയിടത്തും വൈദ്യുതി മുടങ്ങി. രാജ്യവ്യാപകമായി മഴ കുറഞ്ഞതും വിവിധ സ്രോതസുകളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിൽ കുറവുണ്ടായതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
സംസ്ഥാനങ്ങൾ ഗ്രിഡിൽനിന്ന് അനുവദിച്ചതിൽ കൂടുതൽ വൈദ്യുതി എടുക്കരുതെന്നും അനിവാര്യമെങ്കിൽ ലോഡ് ഷെഡിംഗ് ഏർപ്പെടുത്താനുമാണ് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ ഇന്നലെ നൽകിയ നിർദ്ദേശം. ദക്ഷിണേന്ത്യയിൽ മാത്രം 1.5 ജിഗാവാട്ടിന്റെ അധിക ഡിമാൻഡ് ഉണ്ടെന്നാണ് വിലയിരുത്തുന്നത്. മഴ കുറഞ്ഞതോടെ ചൂടു കൂടിയത് കേരളത്തിൽ വൈദ്യുതി ഉപഭോഗം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |