
തിരുവനന്തപുരം:തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപനം.കൂടാതെ കാസർകോട്,ഇടുക്കി,വയനാട്,മഞ്ചേരി മെഡിക്കൽ കോളേജുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമായി 100കോടി വകയിരുത്തി.തിരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണ പദവി അനുവദിക്കുമെന്നു എയിംസ് നിലവാരത്തിലുള്ള സേവനങ്ങളും അക്കാഡമിക് മികവും കൈവരിക്കാൻ പിന്തുണ നൽകുമെന്നും പറഞ്ഞു.ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ തൃശൂർ ഗവ.മെഡിക്കൽ കോളേജിനും സാങ്കേതിക സർവകലാശാലയിലെ തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിനും 'കോൺസ്റ്റിറ്റ്യുവന്റ് കോളേജ് ഒഫ് ദി യൂണിവേഴ്സിറ്റി' പദവി നൽകും.പ്രമുഖ വ്യവസായ,ഗവേഷണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ സംവിധാനങ്ങൾ മദ്രാസ് ഐ.ഐ.ടിയിലെ റിസർച്ച് പാർക്ക് മാതൃകയിൽ വിപുലീകരിക്കും.ഇതിന് 60കോടിയുണ്ട്.മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളെയും മെഡിക്കൽ കോളേജുകളെയും ലബോറട്ടറികളെയും പുനരധിവാസ കേന്ദ്രങ്ങളെയും സംയോജിപ്പിച്ച് 'കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി' രൂപീകരിക്കും.ഇതിന് 100കോടിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |