SignIn
Kerala Kaumudi Online
Saturday, 08 August 2026 3.59 AM IST

പാറ്റ പോസ്റ്രർ വിവാദം: തുക തിരിച്ചടയ്ക്കണമെന്ന ഉത്തരവിന് സ്റ്റേ

aa

കൊച്ചി: എം.ജി സർവകലാശാലാ യൂണിയൻ ഈ മാസമാദ്യം സംഘടിപ്പിച്ച ദേശീയ സെമിനാറിന് അഡ്വാൻസായി അനുവദിച്ച 2.81ലക്ഷം രൂപ തിരിച്ചടയ്‌ക്കണമെന്ന വൈസ് ചാൻസലറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർവകലാശാലാ യൂണിയനും ജനറൽ സെക്രട്ടറി പി.എസ്. അമലും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഇടക്കാല ഉത്തരവ്. ഹർജിയിൽ സർവകലാശാലയോടും വി.സിയോടും വിശദീകരണം തേടിയിട്ടുണ്ട്. സെമിനാറിന്റെ പോസ്റ്ററിൽ പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് വി.സി ഡോ. ഡി. മാവൂതിന്റെ നടപടിയെന്ന് ഹർജിക്കാർ ആരോപിച്ചു. ഹർജിയിൽ വിശദവാദം പിന്നീടുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA