SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.49 AM IST

എം.എൽ.എയുടെ മകൻ ഇനി കമാൻഡോ

parade

മലപ്പുറം: ഇന്ത്യ റിസർവ് ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡിന് അപ്രതീക്ഷിതമായി ഒരു വിശിഷ്ടാതിഥിയെത്തി. മാനന്തവാടി എം.എൽ.എ ഉഷ വിജയൻ. മറ്റ് തിരക്കുകൾ മാറ്റിവച്ച് പാണ്ടിക്കാട് ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ, മകൻ അഭയ് കൃഷ്ണ കെ.വിജയന്റെ പാസിംഗ് ഔട്ട് പരേഡ് കാണാനെത്തിയതാണ്.

ഡിഗ്രി പൂർത്തിയായ ശേഷം ആദ്യം എഴുതിയ പി.എസ്.സി പരീക്ഷയിലാണ് തിരഞ്ഞെടുക്കപ്പെടുന്നത്. മകൻ സംസ്ഥാന പൊലീസിന്റെ ഭാഗമാകുന്നത് ഏറെ അഭിമാനം നൽകുന്നതാണെന്ന് എം.എൽ.എ പറഞ്ഞു. ഭർത്താവ് വിജയൻ, മകൻ വിവേകാനന്ദ്, മാതാവ് ശാന്ത, മറ്റ് കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പമാണ് എം.എൽ.എയെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA