SignIn
Kerala Kaumudi Online
Monday, 06 July 2026 6.35 AM IST

അധികാരം കിട്ടിയപ്പോൾ ചില രോഗലക്ഷണങ്ങളും : മന്ത്രി കെ.മുരളീധരൻ

1

തിരുവനന്തപുരം: പത്തു വർഷത്തിന് ശേഷം കിട്ടിയ അധികാരം നിലനിറുത്തേണ്ടതിന് പകരം ചില രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതായി മന്ത്രി മന്ത്രി കെ.മുരളീധരൻ .ലീഡർ കെ.കരുണാകരൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ കോർട്ടിനകത്ത് രണ്ടു ടീമുകളാണ് കളിക്കുക. എന്നാലിപ്പോൾ ടീമിനകത്ത് കളിക്കാനുള്ള താല്പര്യമാണ് കാണുന്നത്. ചിലരുണ്ടാക്കാൻ നോക്കുന്ന വിവാദം യു.ഡി.എഫിലില്ല. കെ.പി.സി.സിക്ക് പുതിയ പ്രസിഡന്റ് വരുന്നതോടെ സർക്കാർ- പാർട്ടി ഏകോപന സമിതി രൂപീകരിക്കും. നിയമസഭയിൽ പ്രതിപക്ഷത്തിന് മറുപടിയൊന്നും പറയാനില്ലാത്തപ്പോഴാണ് ഇറങ്ങിപ്പോകുന്നത്. പത്തു വർഷത്തിന് ശേഷം പ്രതിപക്ഷത്തെത്തിയപ്പോൾ കസേരയുമായി താതാത്മ്യം പ്രാപിക്കാൻ കഴിയാത്ത അവസ്ഥയിലാണവർ.ഇപ്പോൾ എല്ലാവരും കോൺഗ്രസുകാരാണ്. ചിലരെ നീക്കം ചെയ്യാൻ നോക്കിയപ്പോൾ അവർ എ.ഒ .ഹ്യൂമിന്റെ കാലം മുതൽ കോൺഗ്രസുകാരാണെന്നാണ് അവകാശപ്പെടുന്നത്..

ഉദ്യോഗസ്ഥരുടെ തെറ്റുകൾ അവരുടെ തലയിൽ കെട്ടി വയ്ക്കാതെ സ്വയം ഏറ്റെടുക്കുന്ന ശൈലിയായിരുന്നു കരുണാകരന്റേത്. രാജൻ കേസിൽ രാജി വയ്‌ക്കേണ്ടി വന്നത് ഉദ്യോഗസ്ഥർ നൽകിയ തെറ്റായ റിപ്പോർട്ട് നിയമസഭയിൽ വായിച്ചതിനാണ്.. അതിന്റെ ഉത്തരാദിത്വം സ്വയം ഏറ്റെടുത്താണ് അധികാരമേറ്റ് 30 ദിവസത്തിനകം അദ്ദേഹം രാജി

വച്ചത്-മുരളീധരൻ പറഞ്ഞു. ജില്ലാ ചെയർമാൻ ബി.സുഭാഷ് അദ്ധ്യക്ഷനായി. മുൻ എം.പി എൻ. പീതാംബരക്കുറുപ്പ് , മുൻ എം.എൽ.എ ടി.ശരത് ചന്ദ്രപ്രസാദ് തുടങ്ങിയവരും സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA