SignIn
Kerala Kaumudi Online
Thursday, 03 September 2026 3.25 AM IST

18  റാങ്ക്  ലിസ്റ്റുകളുടെ കാലാവധി  നീട്ടും, എല്ലാം സ്കൂൾ  അദ്ധ്യാപക നിയമനത്തിനുള്ളത്

READ ENGLISH VERSION

psc

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കാൻ മന്ത്രിസഭായോഗം പി.എസ്.സിയോട് ശുപാർശ ചെയ്തു. അധികാരമേറ്റെടുത്തപ്പോൾ, ഓഗസ്റ്റ് 31നകം റദ്ദാവുന്ന എല്ലാ പി.എസ്.സി.റാങ്ക് ലിസ്റ്റുകളുടേയും കാലാവധി നവംബർ 30വരെ നീട്ടിയിരുന്നു.

സെപ്തംബർ, ഒക്ടോബർ,നവംബർ മാസങ്ങളിൽ കാലാവധി തീരുന്ന പ്രീ പ്രൈമറി,പ്രൈമറി,ഹൈസ്‌കൂൾ, ഹയർസെക്കൻഡറി അദ്ധ്യാപകറാങ്ക് പട്ടികകളുടെ കാലാവധിയാണ് ദീർഘിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെൻസസ് ഡ്യൂട്ടി,ബി.എൽ.ഒ ചുമതലകൾ,അന്തർജില്ലാ സ്ഥലംമാറ്റത്തിലുണ്ടായ കാലതാമസം, തസ്തിക നിർണയം വൈകൽ, ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിലുള്ള കാലതാമസം തുടങ്ങിയ കാരണങ്ങളാൽ മതിയായ നിയമനങ്ങൾ നടന്നിരുന്നില്ല.

കാലാവധി നീട്ടിയാലും

ഒഴിവുകൾ കൂടുന്നില്ല

കാലാവധി നീട്ടുമ്പോഴും ഒഴിവുകളിൽ കാര്യമായ വർദ്ധനയില്ലാത്തതാണ് ഉദ്യോഗാർത്ഥികളെ വലയ്ക്കുന്നത്.

കാലാവധി നീട്ടിയവയിൽ പലതും ജില്ലാതല റാങ്ക് ലിസ്റ്റുകളാണ്. നിയമനം ഉറപ്പില്ല. കൊല്ലം ജില്ലയിൽ യു.പി വിഭാഗത്തിൽ 30, എൽ.പി.വിഭാഗത്തിൽ 58 എന്നിവങ്ങനെയാണ് ഒഴിവുകൾ. ഓരോന്നിലും ഇരുന്നൂറോളംപേർ റാങ്ക് പട്ടികയിലുണ്ട്. എന്നാൽ വിദ്യാർത്ഥികളുടെ കണക്കെടുത്തപ്പോൾ യു.പിയിൽ 59, എൽ.പിയിൽ 69 അദ്ധ്യാപക തസ്തിക കുറഞ്ഞു. പുറത്തായ അത്രയും അദ്ധ്യാപകർക്ക് പുതിയ ഒഴിവുകളിൽ നിയമനം നൽകേണ്ടിവരും. ഇത്തരത്തിൽ സംസ്ഥാനത്തൊട്ടാകെ 850 അദ്ധ്യാപക തസ്തികകൾ അധികമുണ്ട് . ഇവർക്ക് നിയമനം നൽകിയിട്ടേ റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്താനാകൂ. പുതിയ നിയമനം നടക്കണമെങ്കിൽ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1:30എന്നത് 1;25ആയി കുറയ്ക്കേണ്ടിവരും. സാമ്പത്തിക ബാദ്ധ്യതയായതിനാൽ ഇതിൽ തീരുമാനമെടുത്തിട്ടില്ല.

കാലാവധി നീട്ടുന്ന

റാങ്ക് പട്ടികകൾ

(ബ്രാക്കറ്റിൽ കാറ്റഗറി നമ്പർ)

പ്രീപ്രൈമറിടീച്ചർ (519/2019)

യു.പി.പാർട് ടൈം അറബിക് (402/2020)

യു.പി. ഫിസിക്കൽഎജ്യുക്കേഷൻ (525/2019)

.............

ഹൈസ്കൂൾ വിഭാഗം

സോഷ്യൽസയൻസ് (203/2021)

മലയാളം (255/2021)

ഹിന്ദി (562/2021)

ഇംഗ്ലീഷ് (254/2021)

മാത്മാറ്റിക്സ് (383/ 2020)

നാച്ച്വറൽസയൻസ് (384/2020)

ഫുൾടൈം ജൂനിയർ അറബിക് (520/2019)

പാർട് ടൈം ഹിന്ദി (422/2019)

ഡ്രോയിങ് (524/2019)

..........

ഹയർ സെക്കൻഡറി
ഇംഗ്ലീഷ് (728/2021)

ഇംഗ്ലീഷ് ജൂനിയർ (730/2021)

ഹിസ്റ്ററി (486/2019)

ജൂനിയർ സുവോളജി (738/2021)

ജൂനിയർ ജ്യോഗ്രഫി (736/2021)

ജൂനിയർ ബോട്ടണി (737/2021)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA