SignIn
Kerala Kaumudi Online
Thursday, 07 May 2026 3.57 PM IST

പി.എസ്.സി അറിയിപ്പുകൾ

Increase Font Size Decrease Font Size Print Page
a

പ്രായോഗിക പരീക്ഷ
വനം വകുപ്പിൽ വിവിധ ജില്ലകളിൽ ഡ്രൈവർ (കാറ്റഗറി നമ്പർ 524/2024, 564/2024വിശ്വകർമ്മ, 565/2024പട്ടികജാതി, 566/2024ഒ.ബി.സി.) തസ്തികയിലേക്ക് 13, 14, 15 തീയതികളിൽ രാവിലെ 5.30 മുതൽ തിരുവനന്തപുരം ആനയറ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ആസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ഹെവി വാഹന ഡ്രൈവിങ് പ്രായോഗിക പരീക്ഷ നടത്തും.

അഭിമുഖം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (പാത്തോളജി) (കാറ്റഗറി നമ്പർ
279/2024) തസ്തികയിലേക്ക് 13 മുതൽ 15 വരെ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.1.എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).

പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 603/2024), ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 352/2024മുസ്ലീം, 80/2024), ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്‌സ് ഗ്രേഡ് 2 (ആയുർവേദ) (കാറ്റഗറി നമ്പർ 745/2024) തസ്തികകളിലേക്ക് 13, 14, 15 തീയതികളിൽ പി.എസ്.സി. പത്തനംതിട്ട ജില്ലാ ഓഫീസിൽ
അഭിമുഖം നടത്തും.


സർട്ടിഫിക്കറ്റ് പരിശോധന
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡോഡോണ്ടിക്‌സ് (കാറ്റഗറി നമ്പർ 266/2025) തസ്തികയിലേക്ക് 8 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.6 വിഭാഗവുമായി ബന്ധപ്പെടണം (0471 2546364).

ഒ.എം.ആർ. പരീക്ഷ
പൊലീസ് , എക്സൈസ്, കെ.എ.ടി., കെ.എസ്.എഫ്.ഇ., കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി.,
കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ, പ്രിസൺസ് തുടങ്ങി വിവിധ വകുപ്പുകളിൽ ഇൻസ്പെക്ടർ, അസിസ്റ്റന്റ്, ജൂനിയർ
അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 17/2025, 187/2025, 188/2025, 221/2025, 269/2025, 382/2025, 383/2025, 446/2025454/2025, 463/2025, 573/2025, 698/2025700/2025 തുടങ്ങിയ തസ്തികകളിലേക്കുള്ള രണ്ടാംഘട്ട ബിരുദതല പൊതുപ്രാഥമിക ഒ.എം.ആർ. പരീക്ഷ 16 ന് 1.30 മുതൽ 03.05 വരെ നടത്തും.


വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ
246/2025മുസ്ലീം, 849/2025മുസ്ലീം, 850/2025എൽസി./എ.ഐ., 851/2025 ഹിന്ദുനാടാർ, 852/2025പട്ടികവർഗ്ഗം, 853/2025ഒ.ബി.സി., 854/2025ധീവര), പത്തനംതിട്ട ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ നഴ്‌സ് (കാറ്റഗറി നമ്പർ 289/2025), പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ആക്‌സിലറി നഴ്‌സ് മിഡ്വൈഫ് (കാറ്റഗറി നമ്പർ 626/2025)
തസ്തികകളിലേക്ക് 13 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.