
തിരുവനന്തപുരം:മഴകുറയുകയും അന്തരീക്ഷം വേനൽകാല സമാനമായി മാറുകയും ചെയ്തതിന് പിന്നാലെ കാലവർഷം വീണ്ടും സജീവമാകുമെന്ന് കാലാസ്ഥാ വകുപ്പ്.വടക്കൻ ജില്ലകളിൽ നിലവിൽ ലഭിക്കുന്ന ഒറ്റപ്പെട്ട മഴ തിങ്കളാഴ്ചയോടെ സംസ്ഥാന വ്യാപകമാകും.ചില സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്.ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിടയുള്ള ന്യൂനമർദ്ദവും മഴ സാദ്ധ്യത വർദ്ധിപ്പിക്കും.ഇന്ന് കണ്ണൂർ,കാസർകോട് ജില്ലകളിലും നാളെ കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്.നിലവിലെ മഴക്കുറവിന് ആശ്വാസമാകുന്നവിധം കാലവർഷ സാന്നിദ്ധ്യം ഈ മാസം അവസാനവും അടുത്തമാസം ആദ്യവും പ്രതീക്ഷിക്കാമെന്ന നിഗമനത്തിലാണ് കാലാവസ്ഥാവകുപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |