SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.51 AM IST

പേഴ്സണൽ സ്റ്റാഫിൽ ലഹരിക്കേസ് പ്രതിയില്ല

a

തിരുവനന്തപുരം: തന്റെ പേഴ്സണൽ സ്റ്റാഫിൽ ലഹരിക്കേസുമായി ബന്ധമുള്ള ആരുമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാനെ പരാജയപ്പെടുത്താനുള്ള കുപ്രചാരണമാണിത്. 17പേരാണ് തന്റെ പേഴ്സണൽ സ്റ്റാഫിലുള്ളത്. 25പേരെ വരെ നിയമിക്കാം. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതു പോലെ പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് സെക്രട്ടറി നഹാസിനെ പേഴ്സണൽ സ്റ്റാഫിലെടുത്തിട്ടില്ല.. നഹാസിന്റെ സഹോദരൻ ലഹരിക്കേസിലുണ്ടെന്ന് പറയപ്പെടുന്നു.

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന'ത്തിൽ ഗൺമാൻമാരുടെ മുൻകൂർ ജാമ്യത്തിനെതിരേ അപ്പീൽ പോകണോയെന്ന് തീരുമാനിക്കേണ്ടത് എസ്.ഐ.ടിയാണ്. അന്വേഷണത്തിൽ താൻ ഇടപെടില്ല. . പെരിയ ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് പരോൾ നൽകിയത് കോടതി ഇടപെടലിനെത്തുടർന്നാണെന്ന് ജയിൽ മേധാവി അറിയിച്ചിരുന്നു. വിമാനത്തിൽ യൂത്ത്കോൺഗ്രസുകാരെ മർദ്ദിച്ചതിൽ സി.പി.എം നേതാവ് ഇ.പി ജയരാജനെതിരേ അന്വേഷണം നടക്കട്ടെ. പൊലീസിന്റെ പ്രവർത്തനങ്ങളെല്ലാം കോടതിയുടെ നിരീക്ഷണത്തിലാണ്. ഡിവൈ.എസ്.പി മുതൽ താഴേത്തട്ടിലുള്ള സ്ഥലംമാറ്റങ്ങൾ ഉടനുണ്ടാവുമെന്നും ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA