
തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതി സംബന്ധിച്ച വിഷയത്തിൽ മുഖ്യമന്ത്രി മറുപടി നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിൽ റൂൾ 50 പ്രകാരം അഴിമതി ആരോപണം ഉന്നയിക്കാൻ പറ്റില്ല. സ്പീക്കറുടെ അനുമതിയില്ലാതെ ഉന്നയിച്ചത് ശരിയായില്ല. 10 വർഷം മുഖ്യമന്ത്രിയായിരുന്ന ആളാണല്ലോ പ്രതിപക്ഷനേതാവ്. അദ്ദേഹത്തിന് അത് അറിയാത്തതല്ലല്ലോ.
ജലപീരങ്കിയിൽ മലിനജലം ഉപയോഗിക്കുന്നുവെന്ന പരാതിയിൽ വെള്ളത്തിന്റെ പരിശോധനാഫലം കിട്ടുമ്പോൾ വിവരം പറയാം. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ആക്രമിച്ച കേസിലെ അട്ടിമറിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് തനിക്ക് കിട്ടിയിട്ടില്ല. റിപ്പോർട്ട് ഡി.ജി.പി പരിശോധിച്ചശേഷം സർക്കാരിന് സമർപ്പിക്കും. അതിന് ശേഷമാവും സർക്കാർ പരിശാധിച്ച് നടപടിയെടുക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |