
തിരുവനന്തപുരം: അഴിമതി തടയൽ കാര്യക്ഷമമാക്കുന്നതിനായി അടുത്ത നിയമസഭ സമ്മേളനത്തിന് മുമ്പ് വിജിലൻസ് മാനുവൽ പരിഷ്‌കരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 1960ൽ തയ്യാറാക്കിയതാണ് നിലവിലുള്ളത്. അഴിമതിക്കേസിൽ ഒരാളെ പിടികൂടിയാൽ നടപടിയെടുക്കാനായി അപ്പോയിന്റിംഗ് അതോറിറ്റിയുടെ അനുമതി വേണമെന്നതാണ് കേന്ദ്ര വ്യവസ്ഥ. പല കേസുകളും അനുമതിയില്ലാതെ കെട്ടിക്കിടക്കുകയാണ്. ജനങ്ങൾക്ക് ലഭിക്കണ്ട സേവനങ്ങളിൽ കാലതാമസം വരുത്തുന്നതും അഴിമതിയാണെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |