SignIn
Kerala Kaumudi Online
Monday, 22 June 2026 4.45 AM IST

ലൈംഗികാതിക്രമം:സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം

renjith

കൊച്ചി:ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് കുറ്റക്കാരനാണെന്നും ശക്തമായ തെളിവുകളുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.രണ്ടര മാസത്തെ അന്വേഷണത്തിന് ശേഷം എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ ഓൺലൈനായി കുറ്റപത്രം സമർപ്പിച്ചു.ഔദ്യോഗിക പകർപ്പ് പിന്നീട് കോടതിയിൽ നേരിട്ട് സമർപ്പിക്കും.മാർച്ച് 28ന് യുവനടി എറണാകുളം നോർത്ത് വനിതാ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് കാരവനിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.ഇതേ തുടർന്ന് തൊടുപുഴയിൽ വച്ച് രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.നിലവിൽ ജാമ്യത്തിലാണ്.കൊച്ചി ഡി.സി.പി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RENJITH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA