SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.31 AM IST

ജനങ്ങൾക്ക് സ്വൈരജീവിതം ഉറപ്പാക്കും: മന്ത്രി ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: ജനത്തിനു സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിനായിരിക്കും തന്റെ മുൻഗണനയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസിന്റെ പ്രവർത്തനം ജനസൗഹൃദമാക്കും. ആഭ്യന്തരവകുപ്പിലെത്താൻ ഒരു പോരാട്ടവും നടത്തേണ്ടി വന്നിട്ടില്ല. ഉമ്മൻചാണ്ടി സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു. 40 വർഷം മുമ്പ് കെ.കരുണാകരനൊപ്പം മന്ത്രിയായിരുന്നു. അതുകൊണ്ട് മന്ത്രിസ്ഥാനത്ത് വരാൻ പോരാട്ടത്തിന്റെ ആവശ്യമില്ല. ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ആ വാക്കുകളും സഹപ്രവർത്തകരുടെ സമ്മർദ്ദവും കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശവും ഉൾക്കൊണ്ടാണ് ഞാൻ മന്ത്രിസഭയിലേക്ക് വന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രതീക്ഷ നൽകികൊണ്ടാണ് വി.ഡി.സതീശൻ നേതൃത്വം നൽകുന്ന സർക്കാർ അധികാരമേറ്റത്. പാർട്ടി എന്തുപറഞ്ഞാലും അതു കേൾക്കുന്ന പാരമ്പര്യമാണ് എനിക്കുള്ളത്. പാർട്ടി ധാരാളം അവസരം തന്നിട്ടുണ്ട്. ചിലപ്പോൾ രാഷ്ട്രീയത്തിൽ ഉയർച്ചയും ചിലപ്പോൾ താഴ്ചയും ഉണ്ടാകും. അതെല്ലാം ഇതിന്റെ ഭാഗമായി കണക്കാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA