
കൊച്ചി: യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങൾ കത്ത് നൽകിയിട്ടും സംസ്‌കൃത സർവകലാശാലാ വൈസ് ചാൻസലർ ഡോ.സിസ തോമസ് നാല് മാസമായി സിൻഡിക്കേറ്റ് യോഗം വിളിച്ചിട്ടില്ലെന്ന് സിൻഡിക്കേറ്റ് അംഗം കെ.എസ്.അരുൺ കുമാർ. ഫെബ്രുവരി 17നാണ് ഒടുവിൽ യോഗം ചേർന്നത്. യോഗം വിളിപ്പിക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
രണ്ടുമാസം കൂടുമ്പോൾ യോഗം ചേരണമെന്നതാണ് വ്യവസ്ഥ . ദൈനംദിന കാര്യങ്ങളും നിരവധിപേരുടെ പി.എച്ച്.ഡി ദാനവും ഉൾപ്പെടെ അനിശ്ചിതമായി നീളുന്നു. ഇരുനൂറിലധികം ഗസ്റ്റ് അദ്ധ്യാപകരെ പിരിച്ചുവിട്ടതും പുതിയ നിയമന നടപടിയാരംഭിച്ചതും സിൻഡിക്കേറ്റ് അറിയാതെയാണ്. സംഘപരിവാർ ബന്ധമുള്ളവരെ ബോർഡിൽ ഉൾപ്പെടുത്തിയാണ് അഭിമുഖം നടത്തുന്നതെന്നും ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |