
ന്യൂഡൽഹി: കോടതി നടപടികളുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിന് നിയന്ത്രണങ്ങളുമായി സുപ്രീംകോടതി. ഏത് കോടതിയിലെ നടപടിയാണോ പോസ്റ്റ് ചെയ്യുന്നത് ആ കോടതിയുടെ മുൻകൂർ അനുമതി നേടണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം. മാദ്ധ്യമങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ല. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ കോടതി നടപടികൾ പങ്കുവയ്‌ക്കുന്നതിൽ മാർഗരേഖ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തക ഹർഷിത ഗ്രോവർ നൽകിയ ഹർജി പരിഗണിച്ചാണിത്. ഹർജിയിൽ കേന്ദ്രസർക്കാരിനും സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾക്കുമടക്കം നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |