SignIn
Kerala Kaumudi Online
Monday, 18 May 2026 3.17 AM IST

ഡെപ്യൂട്ടി സ്പീക്കർ നിയോഗം

shanimol

നിയമസഭയിലേക്ക് അരൂരിൽ നിന്ന് രണ്ടാം വിജയം നേടിയ ഷാനിമോൾ ഉസ്മാന് ഡെപ്യൂട്ടി സ്പീക്കർ നിയോഗം. 2019ൽ ഉപതിരഞ്ഞെടുപ്പിലൂടെയാണ് ആദ്യം നിയമസഭാംഗമായത്. വയസ് 59. തകഴി കുന്നുമ്മ പുത്തൻപുരയിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെയും സൂറക്കുട്ടിയുടെയും മകളാണ്. ഭർത്താവ്: എ. മുഹമ്മദ് ഉസ്മാൻ. മക്കൾ: ആസിയ തമീം ഉസ്മാൻ, അഡ്വ. അലിഫ് സത്താർ ഉസ്മാൻ. മരുമകൻ: ഷനാസ് ഷാജഹാൻ. കൊച്ചുമകൻ: മൗറിവ് കയിൽ. കേരളത്തിൽ നിന്ന് എ.ഐ.സി.സി സെക്രട്ടറിയായ ആദ്യവനിത. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റംഗം, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ, ജില്ല പഞ്ചായത്ത് അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ലയോള കോളേജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം എൽ.എൽ.ബി നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DPYSPEAKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA