
വർക്കല:കാൽനടയായി ചാണ്ടി ഉമ്മൻ ശിവഗിരിയിലെത്തി. കൊല്ലം പാരിപ്പള്ളി മുതൽ 12 കിലോമീറ്ററോളം ദൂരം കാൽനടയായി സഞ്ചരിച്ചാണ് അദ്ദേഹം ശിവഗിരിയിൽ എത്തിയത്. കഴിഞ്ഞവർഷം പാതിവഴിയിൽ നിറുത്തിയ ശിവഗിരി തീർത്ഥാടന പദയാത്ര പൂർത്തിയാക്കുന്നതിനാണ് തിരഞ്ഞെടുപ്പ് വിജയത്തിനെ തുടർന്ന് പദയാത്രയായി തന്നെ ശിവഗിരിയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു .ശിവഗിരിയിലേക്ക് ചാണ്ടി ഉമ്മൻ കാൽനടയായി സഞ്ചരിക്കുന്ന വിവരമറിഞ്ഞ് വിവിധ ഇടങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ എത്തി പദയാത്രയിൽ പങ്കുചേർന്നു .ചാവർകോട് , പാളയംകുന്ന്, നടയറ, എസ്.എൻ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിൽ പ്രവർത്തകർ സ്വീകരണം നൽകി.ശിവഗിരിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി വീരേശ്വരാനന്ദ , സ്വാമി വിശാലാനന്ദ, സ്വാമി സുകൃതാനന്ദ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു . മഹാസമാധിയിൽ പ്രാർത്ഥന നടത്തി . വൈദികമഠത്തിൽ കുറച്ചുനേരം ധ്യാനത്തിൽ ഇരുന്നശേഷം രാത്രിഭക്ഷണവും കഴിച്ചായിരുന്നു മടക്കം.
കേരളത്തിന്റെ മുഖ്യമന്ത്രി പുതുപ്പള്ളിയുടെയും മന്ത്രി
കേരളത്തിന്റെ മുഖ്യമന്ത്രി പുതുപ്പള്ളിയുടെയും മന്ത്രിയായിരിക്കുമെന്ന് ചാണ്ടി ഉമ്മൻ.ശിവഗിരി മഠം സന്ദർശിച്ച ചാണ്ടിഉമ്മനോട് പുതിയ മന്ത്രിസഭയിൽ മന്ത്രിയായേക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനമേൽക്കുമ്പോൾ പുതുപ്പള്ളിക്ക് മന്ത്രിയായെന്നും ഉമ്മൻചാണ്ടി പുതുപ്പള്ളിയോട് എങ്ങനെയിരുന്നുവോ അതുപോലെ തന്നെയാവും പുതിയ മുഖ്യമന്ത്രി പുതുപ്പള്ളിയോടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |