SignIn
Kerala Kaumudi Online
Monday, 15 June 2026 12.46 AM IST

വീട്ടുവരാന്തയിലും  മുറ്റത്തുമായി  പെരുമ്പാമ്പും  കുഞ്ഞുങ്ങളും; സംഭവം പത്തനംതിട്ടയിൽ

python

പത്തനംതിട്ട: വീട്ടുവരാന്തയിലും മുറ്റത്തും നിന്ന് പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും പിടികൂടി. കോന്നി ഇളകൊള്ളൂരിലെ നന്ദകുമാറിന്റെ വീട്ടിലാണ് സംഭവം. തുടർച്ചയായി മൂന്നാം ദിവസമാണ് ഈ വീട്ടിൽ പെരുമ്പാമ്പ് എത്തുന്നത്. രണ്ട് കുട്ടികളും വൃദ്ധയും താമസിക്കുന്ന വീടാണിത്. കഴിഞ്ഞദിവസവും വനപാലകർ ഇവിടെ നിന്ന് രണ്ട് പെരുമ്പാമ്പുകളെ പിടികൂടിയതായി നാട്ടുകാർ പറയുന്നു. പിന്നാലെയാണ് ഇന്ന് രാവിലെയും പെരുമ്പാമ്പിനെ കണ്ടത്. വീട്ടിന്റെ പരിസരത്ത് വനപാലകരെത്തി പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA