SignIn
Kerala Kaumudi Online
Saturday, 08 August 2026 3.58 AM IST

ഓണത്തിനുശേഷം തൂഫാൻ രണ്ടാംഘട്ടം: രമേശ് ചെന്നിത്തല

rm

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം ആരംഭിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓണത്തിനുശേഷം ആറുമാസത്തെ കർമ്മപദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഓപ്പറേഷൻ തൂഫാന് വലിയപിന്തുണയാണ് കിട്ടുന്നത്. രാജ്യത്തുനിന്ന് മയക്കുമരുന്ന് ഇല്ലാതാക്കാൻ കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും തന്നെ മുന്നോട്ടുവന്നു. ഓണത്തിന് പൊലീസ് വലിയ ജാഗ്രതയോടെയുള്ള പരിശോധനകൾ നടത്തും. എൻ.ഡി.പി.എസ് കേസുകൾക്കായി പുതിയ കോടതി ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആയങ്കിക്ക് മറുപടിയില്ല

അർജുൻ ആയങ്കിക്ക് മറുപടി നൽകാനില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് പൊലീസിന്റെ ജോലി ചെയ്യുന്നുണ്ട്. അർജുൻ ആയങ്കി എറണാകുളത്ത് ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല. മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ തിരച്ചിൽ ഊ‌‌ർജിതമായി നടക്കുകയാണ്. കടൽ പ്രക്ഷുബ്ധമാണ്. കുടുംബം അവരുടെ വേദനകൊണ്ടാണ് പ്രതികരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA