SignIn
Kerala Kaumudi Online
Saturday, 08 August 2026 3.58 AM IST

അർജുൻ ആയങ്കിയെ കുരുക്കാൻ പൊലീസ്

ss

കോതമംഗലം: പൊലീസിനെ വെല്ലുവിളിച്ച് കുപ്രസിദ്ധ ക്രിമിനൽ കണ്ണൂർ അരീക്കോട് സ്വദേശി അർജുൻ ആയങ്കിയുടെ അഭ്യാസം തുടരുന്നു. ഇന്നലെ തൃശൂർ തേക്കിൻകാട് മൈതാനത്ത് കാണാമെന്ന വെല്ലുവിളിയെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തിയെങ്കിലും കണ്ടെത്താനായില്ല. അവിടെ നിന്ന് ഇയാളുടെ സഹോദരൻ അഖിലിനെ കസ്റ്റഡിയിലെടുത്തു. അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ട് സുഹൃത്തുക്കളെ എറണാകുളത്തു നിന്നും പൊലീസ് പിടി കൂടി. കണ്ണൂർ സ്വദേശികളാണിവർ.

ഭീഷണി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരെയും നീണ്ടതോടെയാണ് ഇയാളെ പിടി കൂടാൻ മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചത്.എറണാകുളത്ത് തെരച്ചിൽ ഊർജ്ജിതമാക്കിയതോടെ ഇന്നലെ അർജുൻ ആയങ്കിയും സഹോദരനും രണ്ട് സുഹൃത്തുക്കളും കാറിൽ പാലിയേക്കര ടോൾ പ്ലാസ കടന്ന് തൃശൂർ ഭാഗത്തേക്കു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കാറിന്റെ ലൊക്കേഷൻ പിന്തുടർന്ന് തേക്കിൻകാട് മൈതാനിയിലെത്തിയ പൊലീസിന് കാറിൽ അഖിലിനെയും ഒരു സുഹൃത്തിനെയും മാത്രമാണ് കണ്ടെത്താനായത്. അർജുൻ വഴിയിൽ എവിടെയോ ഇറങ്ങി മുങ്ങിയെന്ന് കരുതുന്നു.ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ അർജുൻ സുപ്രീം കോടതിയെ സമീപിക്കുന്നതിനു മുമ്പ് അറസ്റ്റ് ചെയ്യാനാണ് നീക്കം.

ഊന്നുകൽ, കോതമംഗലം ഇൻസ്പെക്ടർമാരെ നിരന്തരം ഭീഷണിപ്പെടുത്തുകയും ആഭ്യന്തര വകുപ്പിനെ വെല്ലുവിളിക്കുകയും ചെയ്തതിനാണ്ആയങ്കിക്കെതിരെ പുതിയ കേസെടുത്തത്.മേയിൽ സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ അർജുൻ ഉൾപ്പെടെ ആറു പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ 21 ദിവസം ജയിലിൽ കഴിഞ്ഞശേഷം പുറത്തിറങ്ങിയപ്പോഴാണ് കോതമംഗലം ഇൻസ്പെക്ടറെ ഇയാൾ ഭീഷണിപ്പെടുത്തിയത്.

സി.പി.എമ്മിന്റെ

സൈബർ പോരാളി

കണ്ണൂർ അഴീക്കോട് കപ്പക്കടവ് സ്വദേശി. പ്രായം 30. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി. സ്വർണ്ണക്കടത്ത് സംഘങ്ങളെ ആക്രമിച്ച് സ്വർണ്ണം തട്ടുന്ന ക്വട്ടേഷൻ സംഘത്തിൽ സജീവം. ബാലസംഘത്തിലൂടെ വളർന്ന് എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും പ്രവർത്തിച്ച അർജ്ജുനെ, തലവേദനയായതോടെ സംഘടന പുറത്താക്കി. സി.പി.എമ്മിന്റെ സൈബർ പോരാളിയായി സോഷ്യൽ മീഡിയയിൽ സജീവം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA