
കൊച്ചി: കശുഅണ്ടി അഴിമതി കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി വ്യവസായ വകുപ്പ് പുറപ്പെടുവിച്ച ആദ്യ ഉത്തരവ് ചോർന്നെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്.പിക്കാണ് അന്വേഷണച്ചുമതല. പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച് തുടർനടപടിയെടുക്കുമെന്നും വ്യക്തമാക്കി. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റിസ് എ. ബദറുദ്ദീൻ വിഷയം സെപ്തംബർ 2 ന് പരിഗണിക്കാൻ മാറ്റി. അന്വേഷണമാവശ്യപ്പെട്ട് കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയാണ് പരിഗണനയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |