SignIn
Kerala Kaumudi Online
Monday, 18 May 2026 12.59 AM IST

10 വർഷത്തിനുള്ളിൽ കേരളത്തിൽ ഇന്ത്യാ മുന്നണി : ജി.സുധാകരൻ

1

ആലപ്പുഴ: അടുത്ത പത്ത് വർഷത്തിനുള്ളിൽ കേരളത്തിലും ഇന്ത്യാ മുന്നണി രൂപപ്പെടുമെന്ന് മുൻമന്ത്രിയും അമ്പലപ്പുഴയിലെ നിയുക്ത എം.എൽ.എയുമായ ജി.സുധാകരൻ. ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ എം.പിയുമായി സൗഹൃദ സന്ദർശനം നടത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ബി.ജെ.പി ക്ക് 3 എം.എൽ.എമാരുണ്ട്. ബി.ജെ.പി വോട്ട് കൂടിയെന്നും അവർ മുകളിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ വരുമ്പോൾ കേരളത്തിലും മതേതര കാഴ്ചപ്പാടുള്ള ഇന്ത്യാ മുന്നണി അനിവാര്യമാകും. വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയെയും മന്ത്രിസ്ഥാനത്തെപ്പറ്റിയുള്ള ചോദ്യത്തിന് താൻ സ്ഥാനമാനങ്ങൾക്കായി ആരുടെയും പിന്നാലെ പോകാറില്ലെന്നും മുമ്പും പാർട്ടി തീരുമാനമായിരുന്നു മന്ത്രി പദവികളെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തെ മുതലേ മുസ്ലിം വിരുദ്ധത പറയുന്നയാളാണ്. അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തിന്റേതാണ്. വെള്ളാപ്പള്ളി നാളെ ലൈൻ മാറ്റും. ഇത്രയും കാലം പിണറായിയെ പിന്തുണച്ചു. നാളെ എന്താണെന്ന് ആർക്കറിയാം. വെള്ളാപ്പള്ളിയെ താൻ വീട്ടിൽ പോയി കണ്ടത് യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിലാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA