SignIn
Kerala Kaumudi Online
Thursday, 03 September 2026 3.27 AM IST

അശ്ലീലദൃശ്യം വാട്സാപ്പ് സ്റ്റാറ്റസ്: പൊലീസുകാരന് സസ്‌പെൻഷൻ

suspension-job

അടൂർ: അശ്ലീല ദൃശ്യം വാട്സാപ്പിൽ സ്റ്റാറ്റസിട്ട പൊലീസുകാരന് സസ്‌പെൻഷൻ. പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും അടൂർ മൂന്നാം ബറ്റാലിയനിലെ ഹവിൽദാറുമായ സഞ്ജു കൃഷ്ണനെതിരെയാണ് നടപടി. കൊട്ടാരക്കര സ്വദേശിയാണ്. ആഗസ്റ്റ് ഒന്നിനാണ് സംഭവം. പെരുമാറ്റ ദൂഷ്യം, സേനയുടെ അന്തസിന് കളങ്കം വരുത്തൽ, അച്ചടക്ക ലംഘനം എന്നിവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണത്തിന് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡർ വിംഗിനെ ചുമതലപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUSPENSION JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA