
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആദ്യം സ്പീക്കറായി പരിഗണിച്ചിരുന്ന തിരുവഞ്ചൂരിന് ഇക്കുറി അതേപദവി. മന്ത്രിയെന്ന നിലയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന തിരുവഞ്ചൂരിന്റെ അനുഭവ പരിചയമാണ് സഭാനാഥനിലേയ്ക്ക് എത്തിച്ചത്. 1991ൽ അടൂരിൽ നിന്നാണ് ആദ്യമായി നിയമസഭയിലേയ്ക്ക് മത്സരിക്കുന്നത്. 1996 മുതൽ തുടർച്ചയായി മൂന്ന് തവണ അടൂരിൽ നിന്ന് വിജയിച്ചു. 2011 മുതൽ കോട്ടയത്ത് നിന്ന് നിയമസഭയിലെത്തി. രണ്ട് ഉമ്മൻചാണ്ടി സർക്കാരുകളിലായി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. പരേതരായ കെ.പി.പരമേശ്വരൻ പിള്ളയും, എം.ജി ഗൗരിക്കുട്ടിയുമാണ് മാതാപിതാക്കൾ. ഭാര്യ: ലളിതാംബിക (റിട്ട. മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്). മക്കൾ: ഡോ.അനുപം രാധാകൃഷ്ണൻ (യു.എസ്.എ), ആതിര രാധാകൃഷ്ണൻ (യു.എസ്.എ), അർജുൻ രാധാകൃഷ്ണൻ (എ.ഐ എക്‌സ്‌പേർട്ട്). മരുമക്കൾ: ഡിംപിൾ അനുപം (യു.എസ്.എ), എം.സന്ദീപ് (യു.എസ്.എ), ഗോപിക അർജുൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |