SignIn
Kerala Kaumudi Online
Thursday, 03 September 2026 3.25 AM IST

കാന്തപുരത്തിന്റെ പ്രസ്താവന 19-ാം നൂറ്റാണ്ടിൽ പറയേണ്ടത്: മുഖ്യമന്ത്രി

v-d-satheesan

തിരുവനന്തപുരം: പൊതുയിടങ്ങളിൽ സ്ത്രീകൾ വരുന്നത് സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവന പുരോഗമന കേരളത്തിന് യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 19ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണ് അദ്ദേഹം 21ാം നൂറ്റാണ്ടിൽ പറയുന്നത്. സർക്കാരിനും പാർട്ടിക്കും പ്രസ്താവനയോട് ഒരുതരത്തിലും യോജിപ്പില്ല.

സ്ത്രീകൾ മുഖ്യധാരയിൽ എല്ലാ കാര്യങ്ങളിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണ് എന്ന നിലപാടാണ് സർക്കാരിനുള്ളത്. ഇസ്ലാമിക ചരിത്രവും അതാണ് പറയുന്നത്. പ്രവാചകന്റെ ആദ്യ ഭാര്യ ഖദീജ വലിയ ബിസിനസുകാരിയായിരുന്നു. മറ്റൊരു ഭാര്യയായ ആയിഷ 'ജമൽ' യുദ്ധത്തിൽ പങ്കെടുത്ത സർവ സൈന്യാധിപയായിരുന്നു. ഇസ്ലമാമിക ചരിത്രത്തിൽ പറയുന്ന ബിൽക്കീസ് രാജ്ഞിയായിരുന്നു. ഖലീഫ ഉമറിന്റെ രാജസദസ്സിൽ മഹ്ർ (സ്ത്രീകൾക്ക് നൽകേണ്ട വിവാഹമൂല്യം) കുറയ്ക്കാൻ തീരുമാനമെടുത്തപ്പോൾ ചോദ്യം ചെയ്തത് സ്ത്രീയായിരുന്നുവെന്നാണ് ചരിത്രം. നീതിമാനായ ഖലീഫ ഉമർ അത് അംഗീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രാജസദസ്സിൽ പോലും സ്ത്രീകൾ ഉണ്ടായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചേ​ന്തി​ ​അ​നി​ലി​നെ​ ​അ​റി​യി​ല്ല,​ ​പൊ​ലീ​സ്
സ്വ​മേ​ധ​യാ​ ​എ​ടു​ത്ത​ ​കേ​സ്:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​ചേ​ന്തി​യി​ൽ​ ​വ​ച്ച് ​ത​ന്നെ​ ​ആ​രും​ ​വ​ഴി​യി​ൽ​ ​ത​ട​ഞ്ഞ​ത​ല്ലെ​ന്നും​ ​പ്ര​വ​ർ​ത്ത​ക​രും​ ​നേ​താ​ക്ക​ളും​ ​നി​ൽ​ക്കു​ന്ന​ത് ​ക​ണ്ട് ​വ​ണ്ടി​ ​നി​റു​ത്തി​യ​താ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​അ​വി​ടെ​ ​മോ​ശം​ ​പെ​രു​മാ​റ്റ​മു​ണ്ടാ​യി.​ ​അ​തി​ന്മേ​ൽ​ ​പൊ​ലീ​സ് ​സ്വ​മേ​ധ​യാ​ ​കേ​സ് ​എ​ടു​ത്ത​താ​ണ്.​ ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​ചേ​ന്തി​ ​അ​നി​ലി​നെ​ ​അ​റി​യി​ല്ലെ​ന്നും
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​തി​ക​രി​ച്ചു.​ ​അ​നി​ലി​ന്റെ​ ​ഭാ​ര്യ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ല​റാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​വി​ജ​യ​ത്തി​നു​ ​പി​ന്നാ​ലെ​ ​അ​വ​ർ​ ​അ​ന്ത​രി​ച്ചു.​ ​അ​ന്ന് ​അ​വ​രു​ടെ​ ​വീ​ട്ടി​ൽ​ ​പോ​യി​ട്ടു​ണ്ടെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.
ചേ​ന്തി​ ​അ​നി​ൽ​ ​ക്രി​മി​ന​ൽ​ ​പ​ശ്ചാ​ത്ത​ല​മു​ള്ള​ ​വ്യ​ക്തി​യാ​ണെ​ന്ന് ​പ്ര​ദേ​ശ​ത്തെ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളും​ ​പൊ​ലീ​സും​ ​അ​റി​യി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​അ​വി​ട​ത്തെ​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്.​ ​ര​ണ്ടാ​ഴ്ച​ ​മു​ൻ​പു​ത​ന്നെ​ ​എ​ത്തി​ല്ലെ​ന്ന് ​സം​ഘാ​ട​ക​രെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​ചെ​മ്പ​ഴ​ന്തി​ ​ഗു​രു​കു​ല​ത്തി​ലെ​ ​ശ്രീ​നാ​രാ​യ​ണ​ ​ജ​യ​ന്തി​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​പോ​ക​വേ​ ​ചി​ല​ ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ൾ​ ​നി​ൽ​ക്കു​ന്ന​തു​ ​ക​ണ്ട് ​കാ​ർ​ ​നി​റു​ത്തി​ ​അ​വി​ടെ​ ​പു​ഷ്പാ​ർ​ച്ച​ന​ ​ന​ട​ത്താ​ൻ​ ​ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ഈ​ ​വ്യ​ക്തി​ ​മോ​ശ​മാ​യി​ ​പെ​രു​മാ​റു​ക​യും​ ​വാ​ഹ​നം​ ​ത​ട​യാ​ൻ​ ​ശ്ര​മി​ക്കു​ക​യും​ ​ചെ​യ്തു.​ ​ഇ​തേ​ ​തു​ട​ർ​ന്നു​ ​പു​ഷ്പാ​ർ​ച്ച​ന​ ​ന​ട​ത്താ​തെ​ ​വ​ണ്ടി​യി​ൽ​ ​ക​യ​റി​ ​മ​ട​ങ്ങു​ക​യാ​യി​രു​ന്നു.​ ​ഡി.​സി.​സി​ ​അം​ഗ​മാ​യി​രു​ന്ന​ ​ചേ​ന്തി​ ​അ​നി​ലി​നെ​ ​ന്യാ​യീ​ക​രി​ച്ച് ​മു​ൻ​ ​എം.​പി​ ​എ​ൻ.​ ​പീ​താം​ബ​ര​ക്കു​റു​പ്പ് ​അ​ട​ക്കം​ ​രം​ഗ​ത്തു​ ​വ​ന്ന​ ​സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​ചോ​ദ്യ​ങ്ങ​ളോ​ടു​ ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​തി​ക​രി​ച്ചി​ല്ല.

മെ​സി​ ​വി​വാ​ദം​:​ ​അ​ന്വേ​ഷ​ണം
ഉ​ട​നെ​ന്ന് ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​സി​യെ​ ​കേ​ര​ള​ത്തി​ൽ​ ​കൊ​ണ്ടു​വ​രു​മെ​ന്ന​ ​പേ​രി​ൽ​ ​ന​ട​ന്ന​ ​ത​ട്ടി​പ്പ് ​കേ​സ് ​അ​ന്വേ​ഷി​ക്കു​ന്ന​തി​ൽ​ ​ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്റെ​ ​തീ​രു​മാ​നം​ ​ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യി​ച്ചു.​ ​കാ​യി​ക​ ​വ​കു​പ്പ് ​പ​രാ​തി​ ​ഗൗ​ര​വ​മാ​യി​ ​പ​രി​ശോ​ധി​ച്ച് ​ത​യ്യാ​റാ​ക്കി​യ​ ​റി​പ്പോ​ർ​ട്ട് ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ന് ​കൈ​മാ​റി​യി​ട്ടു​ണ്ട്.
ധ​ന​കാ​ര്യ​ ​വ​കു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​നി​കു​തി​ ​ത​ട്ടി​പ്പ് ​ജി.​എ​സ്.​ടി​യു​ടെ​ ​പ്ര​ത്യേ​ക​ ​സം​ഘം​ ​അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​വ​ലി​യ​ ​തോ​തി​ലു​ള്ള​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​ഗ​വ​ൺ​മെ​ന്റി​ന്റെ​ ​കാ​ല​ത്ത് ​ത​ന്നെ​ ​അ​തി​ൻ​മേ​ൽ​ ​നോ​ട്ടീ​സ് ​കൊ​ടു​ത്തി​രു​ന്നു.​ ​പി​ന്നീ​ട് ​മു​ൻ​പോ​ട്ട് ​പോ​യി​ല്ല.​ ​അ​തി​പ്പോ​ൾ​ ​സ​ജീ​വ​മാ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
പാ​ല​ക്കാ​ട് ​റെ​യി​ൽ​വേ​ ​ഡി​വി​ഷ​ൻ​ ​വി​ഭ​ജ​ന​ത്തി​ൽ​ ​റെ​യി​ൽ​വേ​ ​മ​ന്ത്രി​യെ​ ​പ്ര​തി​ഷേ​ധം​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​പ്ര​ധാ​ന​മ​ന്ത്രി​യേ​യും​ ​റെ​യി​ൽ​വേ​ ​മ​ന്ത്രി​യേ​യും​ ​നേ​രി​ൽ​ ​ക​ണ്ട് ​ച​ർ​ച്ച​ ​ന​ട​ത്തും.
നേ​പ്പാ​ളി​ലെ​ ​പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ​ ​അ​ക​പ്പെ​ട്ട​ ​നാ​ല് ​മ​ല​യാ​ളി​ക​ളു​ടെ​ ​വി​വ​രം​ ​ഇ​നി​യും​ ​അ​റി​യാ​നു​ണ്ട്.​ ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ട​ൽ​ ​ന​ട​ത്തി​വ​രി​ക​യാ​ണ്.​ ​കോ​ട്ട​യം,​ ​പ​ത്ത​നം​തി​ട്ട,​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​ക​ളി​ൽ​ ​പ്ര​ള​യ​ത്തി​നി​ര​യാ​യ​വ​ർ​ക്ക് ​അ​ടി​യ​ന്ത​ര​ ​സ​ഹാ​യ​മാ​യ​ 10000​ ​രൂ​പ​ ​വീ​തം​ ​അ​ടു​ത്ത​യാ​ഴ്ച​ ​വി​ത​ര​ണം​ ​ചെ​യ്യും.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​മാ​ത്രം​ 42000​ ​പേ​രാ​ണ് ​സ​ഹാ​യ​ത്തി​ന് ​അ​പേ​ക്ഷി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V D SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA