SignIn
Kerala Kaumudi Online
Monday, 18 May 2026 3.10 AM IST

പുതുയുഗം നയിക്കാൻ 14 പുതുമുഖങ്ങൾ 

vd

തി​രു​വ​ന​ന്ത​പു​രം​:​ ​പു​തു​യു​ഗ​ ​പി​റ​വി​യ്ക്കായുള്ള ​യു.​ഡി.​എ​ഫ് മന്ത്രിസഭയിൽ ​മു​ഖ്യ​മ​ന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരിൽ​ ​14​ ​പുതുമുഖങ്ങൾ.​ ​ഒ​രു​ ​മ​ന്ത്രി​സ​ഭ​യി​ലും​ ​അം​ഗ​മാ​കാ​തെ​യാ​ണ് ​വി.​ഡി.​സ​തീ​ശ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത്.​ ​സ​ണ്ണി​ ​ജോ​സ​ഫ്,​പി.​സി.​ ​വി​ഷ്ണു​നാ​ഥ്,​റോ​ജി​ ​എം.​ ​ജോ​ൺ,​ബി​ന്ദു​ ​കൃ​ഷ്ണ,​കെ.​എ.​ ​തു​ള​സി,​ടി.​ ​സി​ദ്ദി​ഖ്,​ഒ.​ജെ.​ ​ജ​നീ​ഷ്,​കെ.​എം.​ ​ഷാ​ജി,​എ​ൻ.​ ​ഷം​സു​ദ്ദീ​ൻ,​പി.​കെ.​ ​ബ​ഷീ​ർ,​വി.​ഇ.​അ​ബ്ദു​ൾ​ ​ഗ​ഫൂ​ർ,​സി.​പി.​ ​ജോ​ൺ,​എം.​ലി​ജു​ ​എ​ന്നി​വ​ർ​ ​ആ​ദ്യ​മാ​യി​ ​മ​ന്ത്രി​മാ​രാ​കു​ന്ന​വ​രാ​ണ്.ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി,​കെ.​മു​ര​ളീ​ധ​ര​ൻ,​അ​നൂ​പ് ​ജേ​ക്ക​ബ്,​ഷി​ബു​ ​ബേ​ബി​ജോ​ൺ,​എ.​പി.​അ​നി​ൽ​കു​മാ​ർ,​മോ​ൻ​സ് ​ജോ​സ​ഫ് ​എ​ന്നി​വ​ർ​ ​മു​മ്പ് ​വി​വി​ധ​ ​മ​ന്ത്രി​സ​ഭ​ക​ളി​ൽ​ ​അം​ഗ​മാ​യി​രു​ന്നു.​ ​യു.​ഡി.​എ​ഫ് ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ഇ​താ​ദ്യ​മാ​യാ​ണ് ​ഇ​ത്ര​യും​ ​പു​തു​മു​ഖ​ങ്ങ​ൾ​ ​ഇ​ടം​ ​പി​ടി​ക്കു​ന്ന​ത്.​ ​പ​രി​ച​യ​ ​സ​മ്പ​ന്ന​ർ​ക്കൊ​പ്പം​ ​യു​വ​തല​മു​റ​ ​കൂ​ടി​ ​ഭ​ര​ണം​ ​ന​യി​ക്ക​ട്ടെ​യെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് 13​ ​പു​തു​മു​ഖ​ങ്ങ​ൾ​ ​എ​ത്തി​യ​ത്.​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കൂ​ടി​യ​ ​അം​ഗം​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫാ​ണ് 74​ ​വ​യ​സ്.​ ​പ്രാ​യം​ ​കു​റ​ഞ്ഞ​യാ​ൾ​ 37​ ​കാ​ര​നാ​യ​ ​ഒ.​ജെ.​ജ​നീ​ഷും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA