
തിരുവനന്തപുരം:വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ നാളെ ഒരു മാസം പൂർത്തിയാക്കും. മേയ് 18 നാണ് അധികാരത്തിലെത്തിയത്. 19 ന് അവതരിപ്പിക്കേണ്ട ആദ്യ ബഡ്ജറ്റിന്റെ തിരക്കിലാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ. ബഡ്ജറ്റിൽ ചില വിസ്മയങ്ങളുണ്ടാവുമെന്നതാണ് ആഘോഷത്തിനുള്ള വക.
പ്രതിപക്ഷ നേതാവിന്റെ ഒദ്യോഗിക വസതിയിൽ നിന്നാണ് ഇത്തവണ ധനകാര്യ വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി ബഡ്ജറ്റ് അവതരണത്തിന് പുറപ്പെടുക .ക്ളിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ തീരാത്തതിനാൽ മുഖ്യമന്ത്രിയുടെ താമസം അവിടേക്ക് മാറ്റിയില്ല. ഒരാഴ്ചയെങ്കിലും കഴിഞ്ഞേ മാറാൻ സാദ്ധ്യതയുള്ളു. പ്രതിപക്ഷ നേതാവ് പിണറായിവിജയന് ഇതുമൂലം കന്റോൺമെന്റ് ഹൗസിലേക്കും മാറാനായില്ല.
ഒരു മാസത്തിനുള്ളിൽ ജനപ്രിയമായ പല തീരുമാനങ്ങളും നടപ്പാക്കാനായെങ്കിലും യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം പൂർണ്ണമായിട്ടില്ല. പേഴ്സണൽ സ്റ്റാഫിൽ ഇടം പിടിക്കാൻ അപേക്ഷകരേറെയുണ്ടെങ്കിലും സൂക്ഷ്മമായ പരിശോധനകൾ നടത്തി സൂതാര്യത ഉറപ്പാക്കിയാവണം നിയമനമെന്നതാണ് ധാരണ. . ചില മന്ത്രിമാർക്ക് പ്രൈവറ്റ് സെക്രട്ടറിമാരായെങ്കിലും മറ്റുള്ളവരുടെ നിയമനം നടന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |