
സർക്കാർ/ എയ്ഡഡ്/സ്വാശ്രയ/യു.ഐ.ടി കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് https://admissions.keralauniversity.ac.in/pg2026 ൽ പ്രസിദ്ധീകരിച്ചു. ഓപ്ഷനുകൾ കൂട്ടിച്ചേർക്കുക, പുനഃക്രമീകരിക്കുക എന്നിവയ്ക്ക് നാളെ വരെ അവസരം. ഒന്നാംഘട്ട അലോട്ട്മെന്റ് നാലിന് പ്രസിദ്ധീകരിക്കും.
ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്‍സി സൈക്കോളജി (മേഴ്‌സിചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ/ബി.എസ്‍സി/ബി.കോം പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. കരിയർ റിലേറ്റഡ് പരീക്ഷയുടെ കേന്ദ്രങ്ങളിൽ മാറ്റം. വിവരങ്ങൾ വെബ്സൈറ്റിൽ.
ഏഴാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ (ഇന്ററഗ്രേറ്റഡ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
8 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം, ഡിസാസ്റ്റർ മാനേജ്മെന്റ് - റെഗുലർ, സപ്ലിമെന്ററി (2023 സ്കീം) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
15ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എൽ.എൽ.എം പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്ന് മാസ അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള തീയതി 5 വരെ നീട്ടി. വിവരങ്ങൾ: www.arabicku.inൽ ഫോൺ: 9633812633/04712 308846
എം.എ/എം.എസ്‍സി/ എം.ടെക്/എം.കോം/എം.എഡ്/എം.എസ്.ഡബ്ല്യൂ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നാളെ രാവിലെ 11ന് അതത് പഠന വകുപ്പുകളിൽ നടത്തും. വിവരങ്ങൾ https://admissions keralauniversity.ac.in/css2026/ വെബ്സൈറ്റിൽ. ഫോൺ: 0471 2308328, 9188524612, ഇ-മെയിൽ : csspghelp2026@gmail.com.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |