SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.24 AM IST

കിഫ്ബി നിറുത്തിവച്ചാൽ സമരം: തോമസ് ഐസക്

isaac

തിരുവനന്തപുരം: കിഫ്ബി പദ്ധതികൾ നിറുത്തിയാൽ ശക്തമായ സമരം നടത്തുമെന്ന് മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. കിഫ്ബി വേണോ വേണ്ടയോ എന്നൊക്കെ സർക്കാർ തീരുമാനിച്ചോട്ടെ. പക്ഷേ ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന പ്രോജക്ടുകൾ മുന്നോട്ടു കൊണ്ടുപോകണം. ധവളപത്രത്തിൽ ട്രഷറിയിലെ അതത് മാസത്തെ നീക്കിയിരിപ്പ് പോലുള്ള സർക്കാർ രഹസ്യങ്ങൾ വെളിപ്പെടുത്തിയത് ശരിയല്ല. ട്രഷറി ബാലൻസ് വർഷാവസാനം ഒരിക്കൽ മാത്രമാണ് പരസ്യമാക്കുക. ധവളത്തിൽ എല്ലാമാസത്തേയും വിവരങ്ങളുണ്ട്. ഇത് കണക്കിലെടുത്ത് ട്രഷറി നിക്ഷേപം പിൻവലിക്കാൻ തുടങ്ങിയാൽ സർക്കാർ പ്രതിസന്ധിയിലാകും. സ്ഥിരനിക്ഷേപമായി 72000 കോടിരൂപയാണ് ട്രഷറിയിലുള്ളത്. ട്രഷറി ബാലൻസ് മൈനസാകുന്നത് സാങ്കേതികത്വം മാത്രമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ISAAC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA