
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കാൻ വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ യോഗം വിളിച്ചു. ജൂലായ് 7ന് വിദ്യാർത്ഥി സംഘടനകളുടേയും 8ന് അദ്ധ്യാപക സംഘടനകളുടേയും യോഗമാണ് വിളിച്ചത്. ഉച്ചയ്ക്ക് 2.30നാണ് യോഗം. ഓരോ സംഘടനയിലെയും രണ്ട് പ്രതിനിധികൾക്ക് പങ്കെടുക്കാം. ഓരോ സംഘടനയ്ക്കും 10 മിനിറ്റ് വീതം നൽകും. പി.എം ശ്രീ പദ്ധതി അടക്കം ചർച്ചയാകും. സ്‌കൂളുകളിൽ എസ്.എസ്.കെ നടപ്പാക്കുന്ന പദ്ധതികൾക്ക് ഫണ്ട് ക്ഷാമമുണ്ട്. അദ്ധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയാണ് എല്ലാ അദ്ധ്യാപക സംഘടനകളും ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രശ്നം. സെൻസസ് ജോലിയുള്ള അദ്ധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്നും സ്‌കൂളുകളിൽ ദിവസ വേതനത്തിൽ അദ്ധ്യാപകരെ നിയമിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ധ്യാപകരുടെ നിയമനാംഗീകാരം, കെ-ടെറ്റിലെ പ്രതിസന്ധി, സർക്കാർ വിദ്യാലയങ്ങളിലെ അദ്ധ്യാപക ഒഴിവുകൾ പി.എസ്.സിക്ക് വിടൽ എന്നിവ ചർച്ചയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |